കൊല്ലുമെന്ന് ഉറപ്പായിട്ടും ആ അമ്മ മകന് കാവലിരുന്നു, മനോരോഗിയായ മകന്‍ അമ്മയെ അടിച്ച് കൊന്നു
ആറ്റിങ്ങല്‍: മനോരോഗിയായ മകന്‍ അമ്മയെ നിലവിളക്കിനടിച്ച് കൊന്നു. ആലംകോട് പള്ളിമുക്ക് കണ്ണങ്കര അപര്‍ണഭവനില്‍ ഉഷയാണ് (48) മകന്‍ വിഷ്ണു (19)വിന്റെ അടിയേറ്റ് മരിച്ചത്.വിഷ്ണുവിനെ ഭയന്ന് അച്ഛനും സഹോദരിയും അയല്‍വീടുകളില്‍ അഭയം തേടിയെങ്കിലും രോഗിയായ മകനെ വിട്ട് പോകാന്‍ ഉഷ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നതെങ്കിലും രാവിലെയാണ് വിവരം പുറത്തറിയുന്നത്.
മനോരോഗത്തിന് ചികിത്സയിലാണ് വിഷ്ണു. ചൊവ്വാഴ്ച ഉച്ചയോടെ വിഷ്ണു അച്ഛന്‍ പ്രസന്നനെ (55) കുത്തിയും സഹോദരി ചിഞ്ചുവിനെ വിളക്കിനടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടില്‍ മടങ്ങിയെത്തി. വിഷ്ണു വീണ്ടും ആക്രമിച്ചാലോ എന്ന് ഭയന്ന് ഇരുവരും അടുത്ത വീട്ടില്‍ കിടന്നുറങ്ങി.

എന്നാല്‍ ഉഷ മകനൊപ്പം തന്നെ കഴിഞ്ഞു. രാവിലെ പള്ളിമുക്കിലെ വെയ്റ്റിംഗ് ഷെഡില്‍ ചോരയില്‍ കുളിച്ചിരിയ്ക്കുന്ന വിഷ്ണുവിനെ നാട്ടുകാര്‍ കണ്ടു. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയെ വിളക്കിനടിച്ച് കൊന്ന കാര്യം പറയുന്നത്. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം വിഷ്ണുവിനെ മനോരോഗ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ സഹകരിയ്ക്കാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.












Click it and Unblock the Notifications