ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകള്‍, 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം
കോഴിക്കോട്: കേരളത്തില്‍ ഹര്‍ത്താലുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ധീര നിലപാടുമായി വ്യാപാരി സംഘടനകള്‍. ഇനിമുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കി. മിന്നില്‍ ഹര്‍ത്താലുകള്‍ ഇനി മുതല്‍ അംഗീകരിക്കില്ല. ബസ്സുകളും ലോറികളും ടാക്‌സി, ഓട്ടോ വാഹനങ്ങളും ഹര്‍ത്താല്‍ ദിനത്തില്‍ ഓടിക്കുമന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികള്‍ ഉറപ്പുനല്‍കി. അതേസമയം 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ജനുവരി 8,9 തീയതികളിലെ പണിമുടക്കില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

വ്യാപാരികള്‍ പണിമുടക്കുമെന്നും മറ്റാരുടെയും മേല്‍ കുതിര കയറില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. അതേസമയം വ്യാപാരി വ്യവസായി സംഘടനകള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെതിരെ വിനോദ സഞ്ചാര മേഖലയിലെ 28 സംഘടകളും രംഗത്തെത്തിയിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ പോലും നടപ്പാക്കാതെ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാരിനെതിരെ കൂടിയുള്ള വികാരം ഈ സംഘടനയ്ക്കുള്ളില്‍ ശക്തമാണ്. ഹര്‍ത്താലില്‍ കുറഞ്ഞത് 150 കോടിയുടെ നഷ്ടം വിനോദ സഞ്ചാര മേഖലയില്‍ മാത്രം വരുന്നുവെന്നാണ് കണക്ക്. ബിജെപി കഴിഞ്ഞ പ്രഖ്യാപിച്ച ഹര്‍ത്താലോടെയാണ് ഇതിനെതിരെ പ്രതിഷേധം ശക്തമായത്.












Click it and Unblock the Notifications