Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമം ഉദ്ഘാടനം അംഗങ്ങള്‍ തമ്മിലുള്ള വാക്‌വാദത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു

പേരാമ്പ്ര : സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമം ഉദ്ഘാടന സമ്മേളനം അംഗങ്ങള്‍ തമ്മിലുള്ള വാക്‌വാദത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. നിലവിലുള്ള കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗവും കുടുംബസംഗമവുമായിരുന്നു ഇവിടെ നടന്നത്. ജനറല്‍ ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി ടി.എം. ബാലന്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഒ.പി. മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ട്രഷറര്‍ സലീം മണവയല്‍ വരവ്‌ചെലവ് കണക്ക് അവതരിപ്പിച്ചതിനെ തുടര്‍ന്ന് കണക്കില്‍ അവ്യക്തത ആരോപിച്ചാണ് ഒരു വിഭാഗം ബഹളം വെച്ചത്.

pics

വരവ് ചെലവ് കണക്കിന്റെ ചര്‍ച്ചയുടെ മറുപടി ട്രഷററിന് പകരം വൈസ് പ്രസിഡന്റ് മറുപടി പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ആവശ്യമാണ് പ്രശ്‌നത്തിന് വഴിവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാനലിലെ അംഗങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് കയ്യാങ്കളിയോളമെത്തിയത് അല്പനേരം ചടങ്ങ് അലങ്കോലമായതിനാല്‍ തുടര്‍ന്ന് നടക്കേണ്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കര്‍മ്മം നിര്‍വ്വഹിക്കാതെ തിരിച്ചുപോയി.

തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അപമാനിക്കാനും യോഗം അലങ്കോലപ്പെടുത്താനും കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടന്നതെന്നും ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം പേരാമ്പ്രയില്‍ പുതിയ സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടത്തുകയും പിന്നീട് മാതൃസംഘടനയിലേക്ക് തിരിച്ചുവരുകയും ചെയ്തതാണ്. ചെറിയൊരു ഇടവേളക്കുശേഷം ഒന്നിച്ചു നീങ്ങിയ സംഘടന വീണ്ടും ഭിന്നിപ്പിന്റെ പാതയിലേക്ക്.

തുടര്‍ന്ന് കുടുംബസംഗമം നടന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം അലങ്കാര്‍ ഭാസ്‌ക്കരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ കമ്മന,പ യൂണിറ്റ വൈസ് പ്രസിഡന്റുമാരായ ഷെരീഫ് ചീക്കിലോട്ട്, ആര്‍.കെ. മൂസ്സ, ജയകൃഷ്ണന്‍ നോവ, സാജിദ് ഊരാളത്ത്, സെക്രട്ടറിമാരായ എന്‍.പി. വിധു, സന്ദീപ് കോരന്‍കണ്ടി, കല്ലാട്ട് അമ്മദ്, മുസ്തഫ പാരഡൈസ്, മുനീര്‍ അര്‍ശ്, മണ്ഡലം വൈസ് പ്രസിഡന്റ് സി.എം. അഹമ്മദ് കോയ, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി കെ.ബി. സുനില്‍കുമാര്‍, വനിതവിംഗ് പ്രസിഡന്റ് പത്മിനി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആല്‍ബം സിനിമ പിന്നണി ഗായകന്‍ ഫിറോസ് നാദാപുരം നയിച്ച ഗാനമേള, കോമഡി ഉത്സവ്, പട്ടുറുമാല്‍ താരങ്ങള്‍ അവതരിപ്പിച്ച ബീറ്റ്‌സ് ഓഫ് കടത്തനാടിന്റെ മെഗാഷോ, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+