കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ നേരത്തെ അടക്കണമെന്ന പോലീസ് നിര്‍ദ്ദേശത്തിനെതിരെ വ്യാപാരികള്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് നഗരത്തിവെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി 11 മണിക്ക് പൂട്ടണമെന്ന പൊലീസിന്റെ നിര്‍ദ്ദേശത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. കാസര്‍കോട് നഗരത്തെ സന്ധ്യയ്ക്ക് മുമ്പെ ഉറങ്ങുന്ന നഗരമാക്കി മാറ്റിയത് മുന്‍ കാലങ്ങളിലുണ്ടായ പോലീസ് നടപടികളാണ്. സിനിമാ തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ പ്രദര്‍ശനം നിര്‍ത്തലാക്കിയതും ജനങ്ങള്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തില്‍ വരാത്ത സാഹചര്യം ഉണ്ടായതും പോലീസ് നിയന്ത്രണത്തിന്റെ ഫലമായാണ്.

കാസര്‍കോടിന്റെ പരിസര പ്രദേശങ്ങളിലും ജില്ലയിലെ മറ്റ് നഗരങ്ങളിലും രാത്രി വൈകും വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ജനസഞ്ചാരം നടക്കുകയും ചെയ്യുന്നു. റമദാന്‍ ആസന്നമായിരിക്കെ നഗരത്തില്‍ വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അനാവശ്യമായ പൊലീസ് ഇടപെടലുകള്‍ക്ക് കാരണമായി വ്യാപാരികള്‍ പറയുന്നു.

Kasargode

നഗരത്തില്‍ രാത്രി കാലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പൊതുവെ സമാധാനപരമായി നീങ്ങുന്ന നഗരത്തില്‍ രാത്രി കാലത്ത് കടകള്‍ തുറന്ന് കച്ചവടം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.
English summary
Merchants against police in Kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X