മുഖ്യമന്ത്രി ഇടപെട്ടു: വ്യാപാരികൾ സമരം പിൻവലിച്ചു; വെള്ളിയാഴ്ച വീണ്ടും ചർച്ച
സർക്കാരും വ്യാപാരികളും തമ്മിലുള്ള ചർച്ച പൊളിഞ്ഞതിന് പിന്നാലെ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുളള ചർച്ചയെ തുടർന്നാണ് തീരുമാനം. വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ടി നസറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തും. വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ഡി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് സംസാരിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ഭാവി പരിപാടികൾ തീരുമാനിക്കുക.
ആദ്യം നടന്ന ചർച്ച പൊളിഞ്ഞതോടെ നാളെ മുതൽ കട തുറക്കൽ സമരവുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് തങ്ങളില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
രോഗവ്യാപനം തുടരുന്നതിനിടെ ലോക്ക് ഡൌൺ ലംഘിച്ച് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികളെ പിൻതിരിപ്പിക്കുന്നതിന് വേണ്ടിയാണ് കോഴിക്കോട് ജില്ലാ കളക്ടർ ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ച പരാജയപ്പട്ടിരുന്നു. ഇതോടെ നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് വ്യാപാരികളും വ്യക്തമാക്കി. അതേ സമയം ജില്ലയിൽ വ്യാപാരികൾ കടകൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.
ലോക്ഡൌൺ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാണ് നിലവിൽ അനുമതിയുള്ളത്. ഇതാണ് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ഇതോടെ കടതുറന്നിട്ട് സമരം ചെയ്യുമെന്ന് സംഘടന പ്രഖ്യാപിക്കുകയായിരുന്നു.
വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സർക്കാർ മുൻകയ്യെടുത്ത് ചർച്ച നടത്തുന്നത്. ഈ ചർച്ച പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലാണ് താൽക്കാലിക ആശ്വാസമായിട്ടുള്ളത്.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications