Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വ്യാപാരികള്‍ സമരത്തിലേക്ക്, ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരികള്‍ സമരത്തിലേക്ക്. കൊവിഡ് മാനദണ്ഡങ്ങളുടെ പേരിലുളള നിയന്ത്രണങ്ങള്‍ വ്യാപാരികളെ ദ്രോഹിക്കുന്നതാണ് എന്നാണ് ആരോപണം. ഈ വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊവിഡ് കാലത്ത് വ്യാപാരികള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും കരകയറാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുളള നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. നിലവില്‍ ടിപിആര്‍ നിരക്കിന് അനുസരിച്ച് ഓരോ മേഖലയേയും കാററഗറികളായി തിരിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നേരത്തെ തന്നെ വ്യാപാരികള്‍ രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തല്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

covid

ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധത്തില്‍ പങ്കെടുക്കും. ഇത് കൂടാതെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ നിരാഹാര സമരവും നടത്തും. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടല്‍ ഇല്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് സമരത്തിലേക്ക് നീങ്ങാന്‍ ആണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+