മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ
തൃശ്ശൂർ;അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി. ബക്രീദിന് ശേഷം ഇളവുകൾ നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിലാണ് തിരുമാനം. . ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ ഇരിക്കാനും തൃശ്ശൂരിൽ ചേർന്ന വ്യാപാര വ്യവസായ സംസ്ഥാന സമിതി യോഗം തിരുമാനിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേ തീരു. നേരത്തേ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വാക്ക് നൽകിയിരുന്നു. അത് വിശ്വസിച്ചാണ് വ്യാപാരികൾ കടകൾ തുറക്കാനുള്ള തിരുമാനത്തിൽ നിന്നും പിന്നോട്ട് പോയതെന്ന് വ്യാപാര ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്.
കൊവിഡ് വാക്സിൻ സുലഭമാവും വരെ നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം. വ്യാപാര മേഖലയ്ക്ക് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
ഓഗസ്റ്റ് 2 മുതൽ വ്യാപാരികൾ ആറ് ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. ഒൻപതാം തീയതി സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പറഞ്ഞു.












Click it and Unblock the Notifications