കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍കാര്‍ക്ക് ആശ്വസിക്കാം; ക്ഷേമപെന്‍ഷന്‍ ആര്‍ക്കും നിഷേധിക്കില്ല; എല്ലാം ശരിയാക്കി തുടങ്ങി!!!

പരമ്പഗത തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി. പിഎഫ് പെന്‍ഷന്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ അല്ലാത്തതുകൊണ്ട് ഇരട്ട പെന്‍ഷന്‍ എന്ന പ്രശ്‌നം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

  • By Jince K Benny
Google Oneindia Malayalam News

കൊല്ലം: പരമ്പാരാഗത തൊഴില്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷന് അര്‍ഹത ഇല്ലാതാക്കിയ ഉത്തരവ് പിന്‍വലിച്ചു. പരമ്പഗത തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് നാളെ ഇറക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

J Mercykutty Amma

ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവരെ ഒവിവാക്കാനുള്ള നടപടിക്കിടെ വന്ന പിശകാണ് ഇത്തരത്തില്‍ ഒരു ഉത്തരവിറങ്ങുന്നതിന് കാരവണമായതെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭിക്കും. പിഎഫ് പെന്‍ഷന്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ അല്ലാത്തതുകൊണ്ട് ഇരട്ട പെന്‍ഷന്‍ എന്ന പ്രശ്‌നം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

J Mercykutty Amma

പിഎഫ് വാങ്ങുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന് അനുവദിക്കേണ്ടതില്ലെന്ന ഉത്തരവ് ധനകാര്യവകുപ്പായിരുന്നു ഇറക്കിയത്. ഇതിനേത്തുടര്‍ന്നാണ് കശുണ്ടി, കയര്‍, കൈത്തറി തുടങ്ങിയ തൊഴില്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നിരോധിക്കപ്പെട്ടിരുന്നു.

ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ നല്‍കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നടപ്പിലാക്കിയത്.

English summary
The government has issued an order denying social welfare pensions to those who are receiving EPF and service pension. The decision mainly affects employees working in traditional sectors, including handloom and cashew industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X