കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ബ്രോയും എംപിയുമല്ല മന്ത്രിയും എംപിയും; കൊല്ലത്ത് എംപിയും മന്ത്രിയും തുറന്ന പോരിന്

Google Oneindia Malayalam News

കൊല്ലം: കോഴിക്കോട്ടെ കലക്ടര്‍-എംപി പോരിന് പിന്നാലെ കൊല്ലവും. കൊല്ലത്ത് നിന്നുള്ള മനത്രി കൂടിയായ മേഴ്‌സികുട്ടിയമ്മയും എംപിയായ പ്രേമചന്ദ്രനും തമ്മിലാണ് ഏറ്റുമുട്ടല്‍. ജില്ലയില്‍ മന്ത്രി തലത്തില്‍ വിളിക്കുന്ന വികസന പ്രവര്‍ത്തന അവലോകന യോഗത്തില്‍ നിന്ന് എംപി പ്രേമചന്ദ്രനെ തുടര്‍ച്ചയായി ഒഴിവാക്കുന്നതാണ് പോര്‍വിളിക്ക് തുടക്കമിട്ടത്.

മന്ത്രി തലത്തില്‍ നടക്കുന്ന യോഗങ്ങള്‍ തന്നെ അറിയിക്കാറില്ല. അല്ലെങ്കില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യോഗ ദിവസം രാവിലെയാണ് അറിയിപ്പ് തരുന്നത്. യോഗത്തില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക മന്ത്രിയുടെ ഓഫീസില്‍ നിന്നും തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതില്‍ എംപിയെ ഒഴിവാക്കുന്നത് തെറ്റാണെന്നും അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക അവകാശമുണ്ടെന്നും കാണിച്ച് എംപി മന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു.

NK Premachandran

എന്നാല്‍ ഇത് മന്ത്രിയെ ചൊടിപ്പിച്ചു. മന്ത്രി രൂക്ഷമായ ഭാഷയില്‍ തന്നെ എംപിയെ വിമര്‍ശിച്ചു. പ്രേമചന്ദ്രന്‍ കുറച്ച് കൂടി സഹിഷ്ണുതയോടുകൂടി പെരുമാറമം. തുടക്കത്തിലെ ഇത്രയും കടുത്ത ബാഷ ഉപയോഗിക്കരുത്. ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണ് പ്രേമചന്ദ്രന്‍ ഉദ്ദേശിച്ചതെങ്കില്‍ അത് കഴിഞ്ഞകാല പ്രവൃത്തിയുടെ തുടര്‍ച്ചയായിരുന്നെന്നും മന്ത്രി പറഞ്ഞു.

പ്രേമചന്ദ്രന്‍ ഒന്നും ചെയ്യാതിരിക്കുകയും മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു. എന്തുകൊണ്ട് ലോകസഭാംഗത്തെ യോഗത്തില്‍ നിന്ന് ഒഴിവാക്കി എന്ന പറയാന്‍ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അത് ചെയ്യാതെ നല്ല നടപ്പ് വിധിക്കുന്നത് അസഹിഷ്ണുതയുടെ തെളിവാണെന്ന് എംപി മന്ത്രിക്കെതിരെ പ്രതികരിച്ചു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപിയുടെ അധ്യക്ഷതയില്‍ കൊല്ലത്ത് നിരവധി തവണ അവലോകന യോഗം നടന്നട്ടുണ്ട് അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ മന്ത്രിയെ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ രൂക്ഷമായ ഭിന്നതയ്ക്ക് കാരണമായിരിക്കുകയാണ്.

English summary
Mercykutty Amma against NK Premachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X