കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോര', ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപ് അടക്കമുളള മറ്റ് 6 പേരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

ഓണ്‍ലൈന്‍ സിറ്റിംഗ് ഒഴിവാക്കി കോടതിയില്‍ നേരിട്ടാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ദിലീപ് അടക്കം എല്ലാ പ്രതികളേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. കോടതി തീരുമാനം ദിലീപിന് നിര്‍ണായകമാണ്.

'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ

1

ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപും മറ്റുളളവരും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയത്. കൊലപാതകത്തിനുളള ഗൂഢാലോചന എന്നുളളള ഗുരുതരമായ വകുപ്പും ദിലീപിനെതിരെ അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതില്‍ ഇത് നിര്‍ണായകമാവും എന്നാണ് കരുതുന്നത്.

2

അതേസമയം ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഒരാളെ തട്ടിക്കൊണ്ട് പോകുന്നതും ഗൂഢാലോചനയും തമ്മില്‍ വ്യത്യാസമുണ്ട്. ഗൂഢാലോചന വരണം എന്നുണ്ടെങ്കില്‍ വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും കോടതി വ്യക്തമാക്കി. അതിനുളള ശ്രമം ഉണ്ടായെന്ന് തെളിയിക്കാനാകണം എന്നും ഹൈക്കോടതി പറഞ്ഞു.

ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

3

ഗൂഢാലോചനയും പ്രേരണാക്കുറ്റവും ഒരുമിച്ച് പോകുന്നത് അല്ലെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അധിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പുറത്തുളള നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തെളിവുകള്‍ എന്തൊക്കെയെന്ന് തുറന്ന കോടതിയില്‍ പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

4

ദിലീപിന് എതിരെയുളള പുതിയ കേസിന് ആധാരമായ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിച്ചതായി കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരായിരിക്കുന്നത്. വ്യക്തി വൈരാഗ്യം മൂലം തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിത് എന്നാണ് ദിലീപിന്റെ വാദം. ബാലചന്ദ്ര കുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും ദിലീപ് ആരോപിക്കുന്നു.

5

ദിലീപിന് ജാമ്യം നല്‍കുന്നതിനെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുളള സാധ്യത ഉളളതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ 20തോളം സാക്ഷികള്‍ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചിട്ടാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണ തടസ്സപ്പെടുത്താന്‍ ദിലീപ് നിരന്തരം ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.

6

പ്രതിയായ ആള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്തത് ആണെന്നും സത്യവാങ്മൂലത്തില്‍ ്പ്രോസിക്യൂഷന്‍ പറയുന്നു. നടിക്ക് നേരെ നടന്നത് പീഡനത്തിനുളള ക്വട്ടേഷന്‍ ആണ്. അത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവം ആണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Recommended Video

cmsvideo
ചോദ്യം ചെയ്തോ..പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആകില്ല..
7

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ബൈജു പൗലോസ്, ഡിവൈഎസ്പി കെഎസ് സുദര്‍ശനന്‍, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നിവരെ അപായപ്പെടുത്താൻ ആലുവിയിലെ വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദിലീപ് , സഹോദരന്‍ അനൂൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട സുഹൃത്ത് സൂരജ്, അനൂപിന്റെ ഭാര്യയുടെ സഹോദരനായ അപ്പു, ദിലീപിന്റെ മറ്റൊരു സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

English summary
'Mere discussion is not enough', High Court considering actor Dileep's anticipatory bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X