കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ മെറിന്‍ ജോസഫ് ഐപിഎസ് വിവാഹിതയായി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഐപിഎസ് കയ്യില്‍ കിട്ടും മുമ്പ് കൊച്ചി സിറ്റി പോലീസ് സിസ്റ്റന്‍റ് കമ്മീഷണറായ കക്ഷിയാണ് മെറിന്‍ ജോസഫ്. സോഷ്യല്‍ മീഡിയ ആയിരുന്നു അന്ന് മെറിനെ 'അസിസ്റ്റന്‍റ് കമ്മീഷണര്‍ ' ആക്കിയത്.

എന്നാലിപ്പോള്‍ മെറിന്‍ ജോസഫിന്റെ ജീവിചതത്തിലെ ഒരു സുപ്രധാന സംഭവത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. എന്തായിരിക്കും ആ സംഭവം എന്നല്ലേ...

Merin Joseph Marriage

വിവാഹം തന്നെ. മെറിന്‍ ജോസഫ് പൈിഎസ് വിവാഹിതയായിരിക്കുന്നു. കോട്ടയം സ്വദേശിയായഡോക്ടര്‍ ക്രിസ് എബ്രഹാം ആണ് മെറിന്റെ കഴുത്തില്‍ മിന്നുകെട്ടിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. മാനസികരോഗ വിദഗ്ധനാണ് ഡോ ക്രിസ് എബ്രഹാം

Merin Joseph Marriage 1

മെറിന്‍ ജോസഫ് തിരുവനന്തപുരം സ്വദേശിയാണ്. കാണാന്‍ സുന്ദരിയായ മെറിന്‍ ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സോഷ്യല്‍ മീഡിയ അവരെ അസിസ്റ്റന്‍റ് കമ്മീഷണറാക്കിയത്. ഒടുവില്‍ മെറിന് തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തേണ്ടിവന്നു.

എന്തായാലും സോഷ്യല്‍ മീഡിയക്കാര്‍ പറഞ്ഞത് ഏതൊണ്ടക്കെ പിന്നീട് ശരിയായി വന്നുകെട്ടോ...പരിശീലനം പൂര്‍ത്തിയാക്കിയ മെറിന്‍ ജോസഫിന് ആദ്യത്തെ പോസ്റ്റിങ് ലഭിച്ചത് കൊച്ചിയില്‍ തന്നെ ആയിരുന്നു. അസിസ്റ്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിട്ടാണ് നിയമനം

English summary
Merin Joseph: IPS Trainee from Kerala Who Became Internet Sensation Gets Married.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X