നിവിന്‍ പോളിക്കോപ്പം ഫോട്ടോ : ആഭ്യന്തരസെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പൊതു ചടങ്ങിനിടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ട ആലുവ റൂറല്‍ എസ്പി മെറിന്‍ പി.ജോസഫിന്റെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയോട് വിശദീകരണം തേടി.

വിവാദം
പൊതു ചടങ്ങിനിടെ നിവിന്‍ പോളിക്കോപ്പം ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ട റൂറല്‍ എസ്.പിയുടെ നടപടിയാണ് വിവാദമായത്

ചിത്രം പകർത്തിയത്
ചടങ്ങിനെത്തിയ ഹൈബി ഈഡന്‍ എം.എല്‍.എയാണ് റൂറല്‍ എസ്.പിയുടെ സെല്‍ഫോണില്‍ ഇരുവരുടെയും ചിത്രമെടുത്ത് നല്‍കിയത്.

സംഭവം നടന്നത്
കഴിഞ്ഞ 12ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു സംഭവം.

എസ്പി യൂണിഫോമില്‍
യൂണിഫോമിലായിരുന്ന മെറിന്‍ നിവിന്‍ പോളിയെ കണ്ടപ്പോള്‍ സെല്‍ഫി എടുക്കുകയായിരുന്നു.

പ്രതികരിച്ച് മെറിന്‍
നിവിന്‍ പോളിക്കൊപ്പം ഫോട്ടോക്ക് പോസുചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് മെറിന്‍ ജോസഫ് ഫേസ്ബുക്കിലൂടെ രംഗത്തത്തെിയിരുന്നു.












Click it and Unblock the Notifications