കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറപ്പിച്ചു, മെറിന്‍ ഐപിഎസ് കൊച്ചിയില്‍ തന്നെ!

Google Oneindia Malayalam News

അറസ്റ്റ് ചെയ്യാന്‍ മെറിന്‍ വരുമെങ്കില്‍ കുറ്റം ചെയ്യാന്‍ പോലും മടിക്കില്ല എന്ന് വരെ പറഞ്ഞവരുണ്ട് കൊച്ചിയില്‍. മെറിന്‍ ജോസഫ് ഐ പി എസ് എന്ന സുന്ദരിയെക്കുറിച്ച് അത്രയധികം കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണറായി മെറിന്‍ ചുമതലയേല്‍ക്കുന്നു എന്ന വാര്‍ത്ത പരന്നതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സെപ്തംബര്‍ മാസത്തിലായിരുന്നു ഇത്.

എന്നാല്‍ ഏതോ വിരുതന്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടിയായിരുന്നു അതെന്ന് മെറിന്‍ തന്നെ സ്ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ കഥ മാറി. മെറിന്‍ ശരിക്കും കൊച്ചിയിലെത്തുകയാണ്. എറണാകുളം റൂറല്‍ എ സി പി ആയിട്ടാണ് മലയാളിയായ മെറിന്‍ ജോസഫ് കൊച്ചിയിലെത്തുന്നത്. ഇത്തവണ സംശയം വേണ്ട, മെറിന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ഫേസ്ബുക്ക് അപ്‌ഡേറ്റ് ഇങ്ങനെ

ഫേസ്ബുക്ക് അപ്‌ഡേറ്റ് ഇങ്ങനെ

ആദ്യത്തെ പോസ്റ്റിംഗ് എറണാകുളം റൂറല്‍ എസിപി (ട്രെനിയിംഗ്) ആയി. എറണാകുളം സിറ്റി എന്ന് തെറ്റിദ്ധരിക്കരുത് എന്ന് കൂടി ചേര്‍ത്താണ് മെറിന്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ സ്റ്റാര്‍

ഫേസ്ബുക്കില്‍ സ്റ്റാര്‍

സുന്ദരിയും മലയാളിയും ആയ മെറിന്‍ കൊച്ചി എ സി പി ആയി എന്ന വാര്‍ത്ത പരന്നതോടെ തന്നെ മെറിന്‍ ഫേസ്ബുക്കില്‍ താരമായിരുന്നു. അറുപത്തേഴായിരത്തിലധികം ഫോളോവര്‍മാരുണ്ട് ഫേസ്ബുക്കില്‍ മെറിന്.

അന്നത്തെ വാര്‍ത്ത പച്ചക്കള്ളം

അന്നത്തെ വാര്‍ത്ത പച്ചക്കള്ളം

ഹൈദരാബാദിലെ ഐ പി എസ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലിക്കുമ്പോഴാണ് മെറിന്‍ കൊച്ചിയിലെത്തുന്നു എന്ന് വ്യാജവാര്‍ത്ത പരന്നത്. എന്തായാലും ആ പ്രവചനം ഇപ്പോള്‍ ശരിയായി.

കൊച്ചിയില്‍ ഉണ്ടായിരുന്നു

കൊച്ചിയില്‍ ഉണ്ടായിരുന്നു

എന്നാല്‍ ഈ വാര്‍ത്ത വന്ന സമയത്ത് മെറിന്‍ രണ്ടാഴ്ച കൊച്ചിയില്‍ ഉണ്ടായിരുന്നു. ഐ പി എസ് ട്രെയിനിങിനിടയിലെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

വാക്ക് പാലിച്ചു

വാക്ക് പാലിച്ചു

താന്‍ എവിടെ ജോയിന്‍ ചെയ്യും എന്ന കാര്യം അറിയിക്കാമെന്ന് മെറിന്‍ ഫേസ്ബുക്കിലൂടെ അന്നേ പറഞ്ഞിരുന്നു. ആ വാക്ക് മെറിന്‍ പാലിച്ചു.

സിവില്‍ സര്‍വീസിലേക്ക് ഇങ്ങനെ

സിവില്‍ സര്‍വീസിലേക്ക് ഇങ്ങനെ

2012 ല്‍ ആണ് മെറിന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകുന്നത്. ജി 20 രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളുടെ യൂത്ത് സമ്മിറ്റില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്.

English summary
Merin Jospeh IPS announce her first posting news in Facebook. First posting news! Will be heading to Ernakulam (Rural) as Assistant Superintendent of Police- ASP(Under Training). Not to be confused with Ernakulam city (Kochi) . Lol. Peace, she writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X