• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി ഒരു ക്രിസ്തുമസ് കാലം കൂടി; ആഘോഷിക്കാം സ്‌നേഹത്തോടെ

Google Oneindia Malayalam News

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് കാലം കൂടി വരുകയാണ്. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ മഹാമാരി സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് നല്ലതെങ്കിലും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.

1

ക്രിസ്തുമസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ക്രിസ്തുമസ്. ഒപ്പം സൗഹൃദങ്ങല്‍ ഊട്ടിയുറപ്പിക്കുന്നതിന് പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും സന്ദേശങ്ങള്‍ കൈമാറാറുണ്ട്. പണ്ട് കാലങ്ങളില്‍ ഇത് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകളിലും കത്തുകളിലൂടെയും ആണെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആണെന്ന് മാത്രം.

2

ആകര്‍ഷകമായ വരികള്‍ ചേര്‍ത്തുവച്ച് മനോഹരമായ ആശംസ സന്ദേശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ നിറയുന്നത്. എന്നാല്‍ പലര്‍ക്കും ഇത്തരത്തിലുള്ള മികച്ച ക്രിസ്തുമസ് സന്ദേശങ്ങള്‍ ലഭിച്ചെന്ന് വരില്ല. ഹാപ്പി ക്രിസ്തുമത് എന്നും ക്രിസ്തുമസ് ആശംസകള്‍ എന്നും സന്ദേശങ്ങള്‍ അയച്ച് മടുത്തവരുമുണ്ടാകും. അതുകൊണ്ട് അവര്‍ക്കായി പുതിയ ക്രിസ്തമസ് സന്ദേശങ്ങളും ആശംസകളും ഒന്ന് പരിചയപ്പെട്ടാലോ...സോഷ്യല്‍ മീഡിയയിലൂടെ കൈമാറാന്‍ സാധിക്കുന്ന സന്ദേശങ്ങള്‍ പരിചയപ്പെടാം....

3

ഈ ക്രിസ്തുമസ് കാലം മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ , സന്തോഷവും ചിരിയും ജീവിതത്തില്‍ നിറയട്ടെ ക്രിസ്തുമസ് ദിനാശംസകള്‍...


മഞ്ഞുപെയ്യുന്ന രാത്രിയില്‍ നക്ഷത്രങ്ങളും മാലാഖമാരും പാടുന്നു... സന്മനസുള്ളോര്‍ക്കു സമാധാനത്തിന്റെ ക്രിസ്തുമസ്

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി.


പുതിയ പുലരിയെ തേടി അലയുമ്പോള്‍ ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി കൊതിക്കുന്ന നാളുകളെ തൊട്ടുണര്‍ത്തി, നക്ഷത്രത്തിരക്കുമായി ഒരു ക്രിസ്തുമസ് കാലം കൂടി.

കഴിഞ്ഞ കാലത്തെ മറക്കാം , വീണ്ടും ഒരു പുതു യുഗം രചിക്കാം. ഈ ക്രിസ്മസ് കാണാനാഗ്രഹിക്കുന്നു!

വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ ക്രിസ്തുമസ് വരവായി;

മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍... സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍

മഞ്ഞുള്ള പാതിര രാവില്‍ ദൈവത്തിന്‍ പൊന്‍ സുതനായി മറിയത്തിന്‍ പുത്രന്‍ പിറന്നു ക്രിസ്തുമസ് ആശംസകള്‍...

മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍... സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍...

cmsvideo
  WHO demanded mandatory booster dose for high risk groups | Oneindia Malayalam

  ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച 'ഒണ്‍ലി ഫാന്‍സ്'; തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജ, ആരാണ് അമി ഗാന്‍ഓണ്‍ലൈന്‍ സെക്‌സില്‍ വിപ്ലവം സൃഷ്ടിച്ച 'ഒണ്‍ലി ഫാന്‍സ്'; തലപ്പത്ത് ഇനി ഇന്ത്യന്‍ വംശജ, ആരാണ് അമി ഗാന്‍

  English summary
  Merry Christmas 2021: Wishes, Images, Quotes, History, Status, Messages In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X