Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പിറവിയുടെ ഓർമ്മയില്‍ ഇന്ന് ക്രിസ്തുമസ്: സാഹോദര്യ സ്‌നേഹത്തിന്റെ ആശംസകള്‍ നേർന്ന് പ്രമുഖർ

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന വിശുദ്ധ ദിനത്തെ ആഘോഷപൂർവ്വമാണ് നാടും നഗരവും വരവേറ്റത്. തിരുപ്പിറവിയുടെ സൂചകങ്ങളായ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വീടുകളില്‍ സ്ഥാനം പിടിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് പള്ളികളിൽ രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെ നിരവധി പേരാണ് ക്രിസ്മസ് ആശംസകളുമായി വന്നിരിക്കുന്നത്.

christmas

'സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.'- മുഖ്യമന്ത്രി ആശംസിച്ചു.

കെ സുധാകരന്‍

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ് പുതുവത്സര കാലം ഇടയാകട്ടെ...
ഏവർക്കും ക്രിസ്തുമസ് ആശംസകൾ!

ഉമ്മന്‍ചാണ്ടി

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമായ യേശുക്രിസ്തുവിന്റെ ജീവിതം നമുക്ക് പകർന്നു നൽകുന്നത് നന്മയുടേയും സമാധാനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുവാനുള്ള സന്ദേശമാണ്. ഏവർക്കും ഹൃദയം നിറഞ്ഞ തിരുപ്പിറവി ആശംസകൾ.

ജോസ് കെ മാണി

കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയുടെ സാഫല്യമായി കടന്നുവരുന്ന ക്രിസ്തുമസ്..! മഞ്ഞുപെയ്യുന്ന കുളിർമയുള്ള പാതിരാവിൽ ഉയരുന്ന വിമോചനത്തിന്റെ ശാന്തി ഗീതങ്ങൾ.......
രക്ഷയുടെ പുതുലോകത്തിലേക്ക് വഴി നടത്തുന്ന നക്ഷത്ര ശോഭ....
സാഹോദര്യവും സ്നേഹവും ത്യാഗവും നന്ദിയും നിറഞ്ഞ പുതിയ കാലത്തിലേക്ക് മനുഷ്യരെ ആനയിക്കാൻ അവതരിച്ച ഉണ്ണിയേശുവിന്റെ പിറവിത്തിരുനാൾ മംഗളങ്ങൾ.... ഏവർക്കും ആശംസിക്കുന്നു.

വി അബ്ദുറഹ്മാന്‍

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി ലോകം ക്രിസ്‌മസ്‌ ആഘോഷിക്കുകയാണ്‌. നമ്മുടെ നാടിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വെല്ലുവിളികൾ വർദ്ധിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകണം. തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കാനും അവർക്ക് പിന്തുണയാകാനും ഓരോരുത്തർക്കും സാധിക്കണം. നാടിന്റെ പുരോഗതിയ്‌ക്കും ക്ഷേമത്തിനും നാം ഒന്നിച്ചു നിൽക്കണം. അതിനു പ്രചോദനമാണ്‌ ഓരോ ക്രിസ്‌മസും. പരസ്പരം സ്നേഹം പങ്കുവെച്ച്‌ ഈ ക്രിസ്മസ് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

വായനക്കാർക്ക് വണ്‍ഇന്ത്യ മലയാളത്തിന്റേയും ക്രിസ്മസ് ആശംസകള്‍ നേരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+