വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി; ആശംസകൾ കൈമാറാം, ആഘോഷം അടിപൊളിയാക്കാം
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രിസ്തുമസ് ആഘോഷം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ ആഘോഷിക്കാമെന്നതാണ് പ്രത്യേകത. എന്നാല്‍ പുതിയ കൊവിഡ് വകഭേദങ്ങളുടെ വാര്‍ച്ച ചെറിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്ന സമയം കൂടിയാണിത്.
ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ക്രിസ്തുമസ്. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.
യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബര്‍ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാല്‍ ചില ക്രിസ്തീയ സഭകളില്‍ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും പല രാജ്യങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്.

ക്രിസ്തുമസ് പ്രമാണിച്ച് ലോകത്തെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്. ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും സന്ദേശങ്ങള്‍ കൈമാറാറുണ്ട്. പണ്ട് കാലങ്ങളില്‍ ഇത് ഗ്രീറ്റിംഗ്സ് കാര്‍ഡുകളിലും കത്തുകളിലൂടെയുമാണ് ആഘോഷങ്ങള്‍ കൈമാറാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ എല്ലാവരും ആശംസകള്‍ കൈമാറുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. സോഷ്യല്‍ മീഡിയയിലൂടെ കൈമാറാന്‍ സാധിക്കുന്ന ചില ക്രിസ്തുമസ് ആംശസകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കഴിഞ്ഞ കാലത്തെ മറക്കാം , വീണ്ടും ഒരു പുതു യുഗം രചിക്കാം. ഈ ക്രിസ്മസ് കാണാനാഗ്രഹിക്കുന്നു!
വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ ക്രിസ്തുമസ് വരവായി;
മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍...
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ മഞ്ഞുള്ള പാതിര രാവില്‍ ദൈവത്തിന് പൊന്‍ സുതനായി മറിയത്തിന് പുത്രന് പിറന്നു ക്രിസ്തുമസ് ആശംസകള്‍...
ഈ ക്രിസ്തുമസ് കാലം മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ , സന്തോഷവും ചിരിയും ജീവിതത്തില്‍ നിറയട്ടെ ക്രിസ്തുമസ് ദിനാശംസകള്‍...
മഞ്ഞുപെയ്യുന്ന രാത്രിയില്‍ നക്ഷത്രങ്ങളും മാലാഖമാരും പാടുന്നു... സന്മനസുള്ളോര്ക്കു സമാധാനത്തിന്റെ ക്രിസ്തുമസ്
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി.
പുതിയ പുലരിയെ തേടി അലയുമ്പോള്‍ ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി കൊതിക്കുന്ന നാളുകളെ തൊട്ടുണര്‍ത്തി, നക്ഷത്രത്തിരക്കുമായി ഒരു ക്രിസ്തുമസ് കാലം കൂടി.
മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നില്ക്കുന്ന നക്ഷത്രങ്ങള്‍ , ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍...
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍...
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications