വഖ്ഫ് ഭൂമിയിലെ കോഴിക്കോട് എംഇഎസ് കോളേജ്; 45 ദിവസത്തിനകം ഒഴിയണമെന്ന് ട്രൈബ്യൂണല്‍
കോഴിക്കോട്: നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ്. വഖ്ഫ് ഭൂമിയില്‍ സ്ഥാപിച്ചതിനാലാണ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കണമെന്ന് വഖ്ഫ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വഖഫ് ബോര്‍ഡിന്റെ 79 സെന്റ് ഭൂമിയില്‍ 25 കോടി രൂപ നിര്‍മിച്ച് പണിതതാണ് കെട്ടിടം. ഇത് 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ട്രൈബ്യൂണലിന്റെ ഉത്തരവ്.
2017 മുതല്‍ ആരംഭിച്ച നിയമ പോരാട്ടമായിരുന്നു ഇത് അതാണ് ഒടുവില്‍ എംഇഎസിന് തിരിച്ചടിയായ വിധിയില്‍ എത്തി നില്‍ക്കുന്നത്. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്ന വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയും കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്നും വിലയിരുത്തിയുമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
എന്നാല്‍ കോളജ് പ്രവര്‍ത്തിക്കുന്ന ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തതാണ് എന്നാണ് എംഇഎസ് അധികൃതര്‍ ട്രൈബ്യൂണലില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന വാദയമായിരുന്നു ബോര്‍ഡ് ഉന്നയിച്ചത്. കോളേജ് പ്രവര്‍ത്തിക്കുന്ന ഭൂമി എംഇഎസ് 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ ഉത്തരവില്‍ അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications