കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍, ഒറ്റപ്പെടുത്തിയാല്‍ തിരിച്ചടിക്കും

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: പര്‍ദ്ദക്കെതിരെ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വീണ്ടും രംഗത്ത്. മുഖം മൂടി പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിന് യോജിച്ചതല്ലെന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്. എംഇഎസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഫസല്‍ ഗഫൂര്‍ പര്‍ദ്ദക്കെതിരെ ആഞ്ഞടിച്ചിരുന്നു. കൂടുതല്‍ തുണി ധരിച്ചതുകൊണ്ട് സംസ്‌കാരം കൂടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പര്‍ദ്ദയുടെ കാര്യം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും എന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിട്ടുണ്ട്.

Fazal Gafoor

ജീന്‍സും പര്‍ദ്ദയും കേരളത്തിന്റെ കാലാവസ്ഥക്ക് ചേര്‍ന്നതല്ലെന്നാണ് നേരത്തെ തന്നെ ഫസല്‍ ഗഫൂര്‍ പറഞ്ഞിട്ടുള്ളത്. ജീന്‍സ് പാശ്ചാത്യവത്കരണം കൊണ്ടുവരുമ്പോള്‍ പര്‍ദ്ദ അറബിവത്കരണമാണ് കൊണ്ടുവരുന്നതെന്നാണ് ഫസല്‍ ഗഫൂറിന്റെ നിരീക്ഷണം.

ഇസലാമിന്റെ പേരില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഫസല്‍ ഗഫൂര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വസ്ത്ര സ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും കൂടുന്നതിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്. പര്‍ദ്ദ ധരിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ തടയാമെന്നാണ് ഒരു വിഭാഗത്തിന്റെ ന്യായം.

English summary
MES President Fazal Gafoor again against Burqa. He said that wearing Burqa by covering the full face is not islamic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X