പെണ്‍കുട്ടികള്‍ക്ക് പര്‍ദ്ദയും ജീന്‍സും വേണ്ട; ഫസല്‍ ഗഫൂര്‍
കൊണ്ടോട്ടി: മുസ്ലീം സമുദായ സംഘടനകള്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ജീന്‍സും പര്‍ദ്ദയും ഉപയോഗിക്കേണ്ടെ എന്ന നിലപാടുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ രംഗത്തെത്തി.
പെണ്‍കുട്ടികളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നതാണ് ജീ്ന്‍സും പര്‍ദ്ദയുമൊക്കെയെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ഇ.എസ്. കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി ഉദ്ഘാടനം ചെയ്യവെയായിരുന്നു അടുത്തിടെ വിവാദമായ ജീന്‍സ് വിഷയത്തില്‍ എംഇഎസ്സിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തെയും പര്‍ദ്ദ വിഷയത്തില്‍ വേറിട്ട കാഴ്ചപ്പാട് ആയിരുന്നു ഫസല്‍ ഗഫൂറിന്റേത്. പര്‍ദ്ദയിടുന്നത് മുസ്ലീം ആചാരമല്ലെന്നും, അത് അറേബ്യന്‍ സംസ്‌കാരമാണെന്നും ഫസല്‍ ഗഫൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തില്‍ ആരും പര്‍ദ്ദ ഇടാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പര്‍ദ്ദ ഇടുന്ന കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കാറില്ലെന്നും തുറന്നടിച്ചിരുന്നു.
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന യേശുദാസിന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ എംഇഎസ്സിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. യേശുദാസിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും സുരേഷ് ഗോപി, സലിം കുമാര്‍ തുടങ്ങിയവര്‍ യേശുദാസിന്റെ നിലപാടിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്.












Click it and Unblock the Notifications