മോഹന്‍ലാല്‍ ഒരു വിഡ്ഢിയാണ്; മലയാള സിനിമയെ അദ്ദേഹം നശിപ്പിച്ചു; തുറന്നടിച്ച് ഡോ ഫസല്‍ ഗഫൂര്‍
കോഴിക്കോട്: നടന്‍ മോഹന്‍ലാലിനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ രംഗത്ത്. ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഫസല്‍ ഗഫൂറിന്റെ വിമര്‍ശനം. മോഹന്‍ലാല്‍ ഒരു വീഡ്ഢിയാണെന്നും അദ്ദേഹമാണ് മലയാള സിനിമയെ നശിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഫസല്‍ ഗഫൂര്‍ വേദിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിശദാംശങ്ങളിലേക്ക്...
Recommended Video

ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നത്. സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സര്‍ക്കാരിനും ലാഭം ലഭിക്കും. ഒടിടി കുത്തകകളുടെ കയ്യിലാണെന്നും അതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് കിട്ടില്ലെന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു.

സിനിമ മേഖല നശിച്ചുകഴിഞ്ഞാല്‍ ഒടിടി റേറ്റ് കുത്തനെ കുറയ്ക്കും. തീയേറ്ററുകള്‍ നശിച്ച് കഴിഞ്ഞാല്‍ ഈ റേറ്റും ഓഫറൊന്നും പിന്നീട് ലഭിക്കില്ല. മോഹന്‍ലാല്‍ ഒരു വിഡ്ഢിയാണ്. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത്. മലയാള സിനിമ വ്യവസായത്തെ മരക്കാര്‍ നശിപ്പിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടതോടെ ഒടിടി റിലീസ് വേണ്ടെന്നും തീയേറ്റര്‍ റിലീസ് മതിയെന്നും തീരുമാനിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോഹന്‍ലാല്‍ ഫാന്‍സ് വിഭാഗങ്ങള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴും ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്.

ഫസല്‍ ഗഫൂര്‍ പറഞ്ഞതിലും കാര്യമുണ്ട് ഒടിടിയില്‍ സിനിമ കളിച്ചാല്‍ തീയേറ്ററില്‍ നിന്ന് സീറ്റ് എണ്ണം വെച്ച് വിറ്റ ടിക്കറ്റിന്റെ ടാക്‌സ് പഞ്ചായത്തിനും സര്‍ക്കാരിനും കിട്ടില്ല എന്നത് സത്യം ആണല്ലോ എന്നാണ് ഒരാളുടെ കമന്റ്. ഫസല്‍ ഗഫൂറിന്റെ അഭിപ്രായം ശരിയാണെന്നാണ് ഒരു വിഭാഗം കമന്റില്‍ പറയുന്നത്.

ഒടിടി യുടെ വളര്‍ച്ച കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിനും തിയറ്റര്‍ അതിന്റെ അണിയറ പ്രവര്‍ത്തര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പറഞ്ഞു നിര്‍ത്തിയിരുന്നു എങ്കില്‍ ഈ വാക്കുകള്‍ക്ക് വളരെ നല്ല രീതിയില്‍ സ്വീകാര്യത ഉണ്ടാകുമായിരുന്നു. പക്ഷെ വ്യെക്തത ഇല്ലാത്ത ഒരു കാര്യം നല്ല വിഭാഗം ജനങ്ങള്‍ ഫാന്‍സ് ആയിട്ടുള്ള ഒരു നടനെ പരാമര്‍ശിക്കേണ്ട ആവശ്യകതാ ഉണ്ടായിരുന്നോ..??..താങ്കളെ പോലുള്ള വ്യക്തിത്വങ്ങള്‍ ഒരു അഭിപ്രായം പറയുന്നതിന് മുന്നെ നിലവിലെ നമ്മുടെ നാടിന്റെ ഏത് കാര്യത്തിലും എന്തിനും ഏതിനെയും മത വത്കരിക്കുന്ന ആളുകളുള്ള സാഹചര്യത്തിനെ കുറിച്ച് ഓര്‍ക്കേണ്ടത് കൂടി ആയിരുന്നു- മറ്റൊരാള്‍ കമന്റ് ചെയ്തു.












Click it and Unblock the Notifications