കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിച്ചച്ചട്ടിയുമായി ഒരുത്തന്‍ അങ്ങോട്ട് വന്നിട്ടുണ്ട്; അഞ്ച് പൈസ കൊടുക്കരുതെന്ന് പ്രചരണം

Google Oneindia Malayalam News

കേരളം സാക്ഷ്യം വഹിച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് കരകയറാനുള്ള തെയ്യാറുടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇരുപതിനായിരത്തിലേറെ കോടിരൂപായയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.

<strong>അടി പേടിച്ച് കാട്ടിലേക്ക് ഓടിയ സംഘപുത്രന്‍മാര്‍ക്കെതിരെ ട്രോളന്‍മാരുടെ പൊങ്കാല; മിത്രോം ഐ ആം സേഫ്</strong>അടി പേടിച്ച് കാട്ടിലേക്ക് ഓടിയ സംഘപുത്രന്‍മാര്‍ക്കെതിരെ ട്രോളന്‍മാരുടെ പൊങ്കാല; മിത്രോം ഐ ആം സേഫ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ചു പണവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളൊന്നും പുനഃനിര്മ്മാണത്തിന് തികയില്ല എന്ന് ഏവര്‍ക്കും ബോധ്യമുള്ളതാണ്. അതിനാലാണ് വിദേശത്ത് നിന്ന് പണം സ്വരൂപിക്കാനായി മുഖ്യമന്ത്രി തന്നെ നേരിട്ട് കഴിഞ്ഞ ദിവസം യുഎഇലേക്ക് പുറപ്പെട്ടത്.. എന്നാല്‍ മുഖ്യമന്ത്രിയേ അധിക്ഷേപിച്ചുള്ള പ്രചരണമാണ് ഒരു കൂട്ടര്‍ ഇപ്പോള്‍ നടത്തിവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

യുഎഇ സന്ദര്‍ശിക്കുന്നതിനിടെ

യുഎഇ സന്ദര്‍ശിക്കുന്നതിനിടെ

കേരളത്തെ പുനഃനിര്‍മിക്കാനായി ധനസമാഹാരണത്തിനായി മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നതിനിടെ മലയാളികള്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പേജില്‍

ഫേസ്ബുക്ക് പേജില്‍

പിരിവെടുക്കാന്‍ എത്തിയിരിക്കുന്ന കേരള മുഖ്യമന്ത്രിക്ക് അഞ്ചുപൈസ കൊടുക്കരുതെന്നുള്ള പ്രചരണമാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മ്ക്തൂമിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഇത്തരത്തിലുള്ള കമ്മന്റുകള്‍ വ്യാപകമാണ്.

പോസ്റ്റുകള്‍ക്ക് താഴെ

പോസ്റ്റുകള്‍ക്ക് താഴെ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ക്ക് താഴെ മുഴുവന്‍ ഇത്തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്.

പാര്‍ട്ടിക്ക് വേണ്ടിയാണ്

പാര്‍ട്ടിക്ക് വേണ്ടിയാണ്

'ഒരു പിഞ്ഞാണം പിടിച്ചോണ്ട് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട് .. ഒരു പങ്കായം എടുത്ത് കാണിച്ചാല്‍ മതി. പുളളി അറബിക്കടിലില്‍ ചാടി ഇന്ദ്രന്റെയും ചന്ദ്രന്റേയും ഇടയിലൂടെ നീന്തി കുണ്ടറ ആപ്പീസിലേക്ക് തിരിച്ച് വന്നോളും.... ഡബിളാ ഡബിള്‍.'

മര്യാദക്ക് അയാളെ തിരിച്ചയച്ചോളു

മര്യാദക്ക് അയാളെ തിരിച്ചയച്ചോളു

യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന ചില കമന്റുകള്‍ ഇങ്ങനെ.. മര്യാദക്ക് അയാളെ തിരിച്ചയചോളു.. അല്ലെങ്കില്‍ നല്ല ഒന്നാം നമ്പര്‍ പണി നിങ്ങളുടെ രാജ്യത്തിന് കിട്ടും.. കാരണം.. ഇയാള്‍ എവിടെ പോയാലും അതാണ് അവിടത്തെ അവസ്ഥ.. നിങ്ങളുടെ നല്ലതിന് വേണ്ടിയാണു..

എല്ലാരേയും അറിയിക്കണം

എല്ലാരേയും അറിയിക്കണം

കാര്യങ്ങള്‍ അബുദാബി രാജാവിനേയും അതുപോലെ ഷാര്‍ജാ ഭരണ തലവനേയും കൂടി അറിയിക്കണ്ടേ?. ഏത് ഹോട്ടലില്‍ ആണാവോ താമസിക്കുന്നത്...തീപിടിത്തം ഒന്നും വരാതെ നിന്നെ നീ തന്നെ കാത്തോളണേ ഹോട്ടലേ

ചില്ലി കാശ് കൊടുക്കണ്ടാ..

ചില്ലി കാശ് കൊടുക്കണ്ടാ..

ചില്ലി കാശ് കൊടുക്കണ്ടാ...കമ്മികളുടെ കടം വീട്ടലാണ് പ്രധാന പരിപാടി ,...... പിന്നെ പാര്‍ട്ടി ഫണ്ട്കരുപിടിപ്പിക്കലും.... ഒന്നിനും കണക്കില്ല ..നാട്ട്കാര്‍ക്ക് 5 പൈസ ടെ ഉപകാരവുമില്ല.... പന്ന മാന്‍ഡ്രേക്ക്

മാന്‍ഡ്രേക്

മാന്‍ഡ്രേക്

എന്റെ പൊന്നു രാജാവേ ഒരു മാന്‍ഡ്രേക് അങ്ങോട്ട് വന്നിട്ടുണ്ടേ.ജീവന്‍ വേണേല്‍ ഓടി തള്ളിക്കോ..സംശയം ഉണ്ടെഗില്‍ ആ ട്രംപ് അണ്ണന്റെ അടുത്ത് ചോദിച്ചു നോക്കൂ..

പിന്തുണ

പിന്തുണ

അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായും ധാരാളം ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമല വിഷയമടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള പ്രചരണമാണ് യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്കില്‍ നടക്കുന്നത്.. അത്തരത്തിലുള്ള ചില കമന്റുകള്‍ ഇങ്ങനെ..

1

പെെസ കൊടുക്കരുത്

2

അറബിയിലും

3

മുഖ്യമന്ത്രിയുടെ കയ്യില്‍ പണം കൊടുക്കരുത്

4

ഇത്തരം പണി കാണിക്കരുത്

5

നാടിനെ മോശമാക്കാന്‍

English summary
Message populates against CM fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X