കാസര്‍കോട് ട്രെയിന്‍ അട്ടിമറി? റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍...
കാസര്‍കോട്: കാസര്‍കോട് റെയില്വേസ്റ്റേഷന് സമീപം റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍. അട്ടിമറിയാണോയെന്ന് സംശയം. റെയില്‍വേ പാളവും സിമന്റ് സ്ലീപ്പറും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിപ്പുകളാണ് ഊരിയ നിലയില്‍ കണ്ടെത്തിയത്. അപ്പ് ആന്റ് ഡൗണ്‍ പാളങ്ങളിലെ ക്ലിപ്പാണ് ഊരിമാറ്റിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ക്ലിപ്പുകള്‍ ഉറപ്പിച്ച് ശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്. അട്ടിമറി സംശയിക്കുന്നതിനാല്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിഉള്പ്പടെയുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. അട്ടിമറി സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.

കന്യാകുമാരിയില്‍ നിന്ന് മംഗലപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് വരുന്തിന് തൊട്ടുമുമ്പാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത് റെയില്‍വേ പാളങ്ങള്‍ നിരീക്ഷിക്കുന്ന എഞ്ചിനിയറാണ് ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. കാസര്‍കോടിനും മൊഗ്രാല്പുത്തൂരിനുമിടയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പാളങ്ങള്‍ ക്രോസ് ചെയ്യുന്നിടത്ത് മുകളിലെ പാളത്തിലെ രണ്ട് ക്ലിപ്പുകളും രണ്ടാമത്തേ പാളത്തിലെ നാല് ക്ലിപ്പുകളും അഴിച്ച്മാറ്റിയ നിലയിലായിരുന്നു.
പാളങ്ങള്‍ തെറ്റിയാല്‍ വലിയ അപകടത്തിന് വഴിയൊരുക്കിയേനേയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ സിആര്‍പിഎഫിനെ വിവരമറിയിച്ചു. ആ സമയത്ത് ഏറനാട് എക്സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു.
വേഗത്തില്‍ ട്രെയിന്‍കടന്ന് പോകുമ്പോള്‍ ചിലപ്പോള്‍ ക്ലിപ്പുകള്‍ വിട്ട് പോകാറുണ്ട്. ഇവ പിന്നീട് ഗാങ്മാന്മാര് ഘടിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത്രയധികം ക്ലിപ്പുകള്‍ ഒരുമിച്ച് വേര്‍പ്പെടാനുള്ള സാധ്യതയുമില്ല. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമം നടന്നെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications