കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ട്രെയിന്‍ അട്ടിമറി? റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍...

  • By Vishnu
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് റെയില്‍വേസ്‌റ്റേഷന് സമീപം റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍. അട്ടിമറിയാണോയെന്ന് സംശയം. റെയില്‍വേ പാളവും സിമന്റ് സ്ലീപ്പറും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിപ്പുകളാണ് ഊരിയ നിലയില്‍ കണ്ടെത്തിയത്. അപ്പ് ആന്റ് ഡൗണ്‍ പാളങ്ങളിലെ ക്ലിപ്പാണ് ഊരിമാറ്റിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ക്ലിപ്പുകള്‍ ഉറപ്പിച്ച് ശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്. അട്ടിമറി സംശയിക്കുന്നതിനാല്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. അട്ടിമറി സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.

ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!

Railway Track

കന്യാകുമാരിയില്‍ നിന്ന് മംഗലപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് വരുന്തിന് തൊട്ടുമുമ്പാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത് റെയില്‍വേ പാളങ്ങള്‍ നിരീക്ഷിക്കുന്ന എഞ്ചിനിയറാണ് ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. കാസര്‍കോടിനും മൊഗ്രാല്‍പുത്തൂരിനുമിടയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പാളങ്ങള്‍ ക്രോസ് ചെയ്യുന്നിടത്ത് മുകളിലെ പാളത്തിലെ രണ്ട് ക്ലിപ്പുകളും രണ്ടാമത്തേ പാളത്തിലെ നാല് ക്ലിപ്പുകളും അഴിച്ച്മാറ്റിയ നിലയിലായിരുന്നു.

പാളങ്ങള്‍ തെറ്റിയാല്‍ വലിയ അപകടത്തിന് വഴിയൊരുക്കിയേനേയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ സിആര്‍പിഎഫിനെ വിവരമറിയിച്ചു. ആ സമയത്ത് ഏറനാട് എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു.

വേഗത്തില്‍ ട്രെയിന്‍കടന്ന് പോകുമ്പോള്‍ ചിലപ്പോള്‍ ക്ലിപ്പുകള്‍ വിട്ട് പോകാറുണ്ട്. ഇവ പിന്നീട് ഗാങ്മാന്‍മാര്‍ ഘടിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത്രയധികം ക്ലിപ്പുകള്‍ ഒരുമിച്ച് വേര്‍പ്പെടാനുള്ള സാധ്യതയുമില്ല. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമം നടന്നെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

സത്യസരണിയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...സത്യസരണിയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...

English summary
The metal rings which link the railway tracks to the concrete sleepers have been found to be removed at Kasaragod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X