കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്രാന്‍ കായല്‍ നികത്തല്‍; യുഡിഎഫിനെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • By Vishnu
Google Oneindia Malayalam News

കോട്ടയം: മെത്രാന്‍ കായല്‍ നികത്താന്‍ തീരുമാനമെടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിസ്ഥിതി മന്ത്രിയായിരുന്ന തന്റെ അനുമതി തേടാതെയാണ് മെത്രാന്‍ കായല്‍ നികത്താന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ കോട്ടയത്ത് തുറന്നടിച്ചു. ഇതോടെ കായല്‍ നികത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിറകില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന് ശക്തിയേറിയിരിക്കുകയാണ്. മെത്രാന്‍ കായല്‍ നികത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

മന്ത്രിയായ തന്നെ അറിയിക്കാതെയാണ് തീരുമാനമെടുത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലെടുത്ത വിവാദ തീരുമാനങ്ങളെല്ലാം ഔട്ട് ഓഫ് അജണ്ടയായാണ് കൊണ്ടുവന്നതെന്ന വിവരം നേരത്തെ പുറത്ത വന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍. മന്ത്രിസഭയിലെ ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരം അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്റെ കാര്‍മികത്വത്തിലാണ് അവസാന മന്ത്രിസഭാ യോഗത്തിലെ കടുംവെട്ടുകളെല്ലാം നടന്നത്.

വിഎസ് അച്യുതാനന്ദന് പ്രായത്തിന്റെ കുഴപ്പമെന്ന് വെള്ളാപ്പള്ളി നടേശന്‍....വിഎസ് അച്യുതാനന്ദന് പ്രായത്തിന്റെ കുഴപ്പമെന്ന് വെള്ളാപ്പള്ളി നടേശന്‍....

Thiruvanchoor Radhakrishnan

മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ തിരുവഞ്ചൂര്‍ സ്വാഗതം ചെയ്തു. യുഡിഎഫിന്റേത് തികച്ചും തെറ്റായ തീരുമാനമായിരുന്നു. ഇനി ഒരുകാരണവശാലും എടുത്ത തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകരുത്. അതോടൊപ്പം റാണിക്കായലും ചിത്തിരക്കായലും കൈവശം വച്ചിരിക്കുന്നവരുടെ കയ്യില്‍നിന്ന് അനധികൃതമായ ആ കയ്യേറ്റം തിരിച്ചുവാങ്ങി അവിടെക്കൂടി കൃഷി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തലുകള്‍ യുിഡിഎപിലും കോണ്‍ഗ്രസിലും വിവാദമായിക്കഴിഞ്ഞു. സിപിഎമ്മും വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കഴിഞ്ഞു. സുപ്രധാനമായ ഒരു തീരുമാനം മന്ത്രി അറിഞ്ഞില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. പരിശോധനകളൊന്നും നടത്താതെ ഔട്ട് ഓഫ് അജണ്ടയായി അവതരിപ്പിച്ച് ചര്‍ച്ചയില്ലാതെ ഫയല്‍ പാസാക്കിയതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവരം. അതേസമയം കോണ്‍ഗ്രസിലും പൊട്ടിത്തെരി തുടങ്ങി. ചിലരെ ടാര്‍ഗറ്റ് ചെയ്താണ് തിരുവഞ്ചൂരിന്റെ പ്രസ്താവനയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

സര്‍ക്കാര്‍ ഭൂമി കൈയ്യേറി; വീരേന്ദ്രകുമാറിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണംസര്‍ക്കാര്‍ ഭൂമി കൈയ്യേറി; വീരേന്ദ്രകുമാറിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണം

മെത്രാന്‍ കായല്‍ തീരുമാനത്തില്‍ പങ്കില്ലെന്ന് അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ താല്‍പര്യപ്രകാരമാണ് മെത്രാന്‍ കായല്‍ നികത്താന്‍ ഉത്തരവിറക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവരെ ലക്ഷ്യം വച്ചാണ് എ ഗ്രൂപ്പ് കാരനായ തിരുവഞ്ചൂര്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നത്.

English summary
Former Minister Thiruvanchoor Radhakrishnan has come out against the previous UDF government's move to level the Methran Kayal paddy fields at Kumarakom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X