'ശരീരം മറക്കാൻ തുണി പോലും നൽകിയില്ല; മാറിടത്തിൽ സ്പർശിച്ചു';കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റിനെതിരെ മീ ടു ആരോപണം
കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക അതിക്രമത്തെ കുറിച്ച് പരാതിയുമായി പെണ്കുട്ടുകള് രംഗത്ത്. കൊച്ചിയിലെ ടാറ്റു സ്ഥാപനമായ ഇന്‍ഫെക്റ്റഡ് ടാറ്റുവിലെ ആര്‍ട്ടിസ്റ്റ് സുജീഷ് പി എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടികളുടെ മി ടു ആരോപണം. റെഡ്ഡിറ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരവധി പെണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവച്ചത്. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ്പ് ഉള്‍പ്പടെ ചെയ്തെന്നുമാണ് ആരോപണങ്ങളില്‍ വ്യക്തമാക്കുന്നത്.

ഇയാള്‍ക്കെതിരെ റെഡ്ഡിറ്റിലൂടെയാണ് ആദ്യ ആരോപണം പുറത്തുവന്നത്. ഒരാഴ്ച മുമ്പ് നേരിട്ട ലൈംഗിക തിക്രമത്തെ കുറിച്ചാണ് പെണ്‍കുട്ടി പങ്കുവച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പ് ആണ് സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ഈ പറഞ്ഞ ടാറ്റു സ്റ്റുഡിയോയില്‍ എത്തുന്നത്. ഇതേ സ്ഥലത്ത് നിന്ന് ഇതിന് മുമ്പും ടാറ്റു ചെയ്തിരുന്നു. തുടക്കത്തില്‍ സാധാരണ പോലെ ടാറ്റു ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാല്‍ അല്പം ബ്രേക്ക് ചോദിച്ചിരുന്നു.

ആശുപത്രികളില്‍ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റു സ്റ്റുഡിയോയില്‍ ലഭിച്ചതിനെ കുറിച്ച് പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. വജൈനയും ചിറകുകളോടം കൂടിയ ടാറ്റുവാണ് താന്‍ ചെയ്യാനിരുന്നതെന്ന് യുവതി പറയുന്നു. ടാറ്റുവിന്റെ ആര്‍ത്ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്.

പിന്നാലെ ഇയാള്‍ സംസാരം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. സെക്സ് ഇഷ്ടപ്പെടുന്നത് കൊണ്ടാണോ ഈ ടാറ്റു തിരഞ്ഞെടുത്തതെന്ന് ചോദിച്ചു. വിര്‍ജിനാണോ എന്നും അയാള്‍ ചോദിച്ചെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. കയ്യില്‍ സൂചി ഇരുന്നതിനാല്‍ ഭയത്തോടെയാണ് കിടന്നിരുന്നതെന്നും എന്നാല്‍ ടാറ്റു ചെയ്തുകൊണ്ടിരിക്കെ തന്റെ പാന്റ് ഉള്‍പ്പടെ നീക്കി ബലാത്സംഗം ചെയ്തെന്ന് കുറിപ്പില്‍ പറയുന്നു.

പ്രതികരിക്കാതെ കിടന്ന താന്‍ പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. പെണ്‍കുട്ടി പങ്കുവച്ച പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുള്ളവര്‍ പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 20ാം വയസില്‍ ടാറ്റു ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഒരു പെണ്‍കുട്ടി പങ്കുവച്ചത്. ആദ്യത്തെ ടാറ്റു ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായിരുന്നു ടാറ്റു ചെയ്തത്. അതുകൊണ്ട് തന്നെ ആശങ്കയും ഉണ്ടായിരുന്നു. തുടക്കത്തില്‍ ആ സ്ഥലം സുരക്ഷിതമാണെന്നാണ് തോന്നിയത്. എന്നാല്‍ ചെയ്ത് തുടങ്ങിയതോടെ അസുഖകരമായി അനുഭവപ്പെട്ടു.

തന്നോട് ബ്രാ ഊരാന്‍ പറയുകയും ശരീരം മറക്കാന്‍ ഒരു തുണി പോലും നല്‍കാതിരിക്കുകയും ചെയ്തു. 20കാരി എന്ന നിലയിലും ആദ്യമായി ടാറ്റു ചെയ്യുന്ന ഒരാള്‍ എന്ന നിലയിലും ഇതൊക്കെ ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നു. പിന്നീട് കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ കുറിച്ച് തുറന്നെഴുതുമ്പോള്‍ സുജീഷ് എന്ന വ്യക്തിയില്‍ നിന്ന് ലൈംഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസിലാകുന്നു. പലരുടെയും അനുഭവങ്ങളില്‍ നിന്നും ഇയാള്‍ പല സ്ത്രീകളെയും സമാനമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

സമാന അനുഭവം സുജീഷില്‍ നിന്ന് ഉണ്ടായെന്ന് വ്യക്തമാക്കി നിരവധി യുവതികള്‍ അയച്ച സന്ദേശങ്ങളും യുവതിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറികളായി പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഇനി ഉണ്ടാവരുതെന്ന് പറഞ്ഞാണ് പലരും ഇപ്പോള്‍ രംഗത്തെത്തുന്നത്. കൊച്ചിയിലെ അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റാണ് ഇയാള്‍. നിരവധി സെലിബ്രിറ്റികള്‍ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നിന്ന് ടാറ്റു ചെയ്തിട്ടുണ്ട്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications