കാത്തിരിപ്പ് അവസാനിച്ചു മെട്രോ കോച്ചുകള്‍ കൊച്ചിയില്‍ എത്തി
കൊച്ചി: കൊച്ചി മെട്രോയിലെ ആദ്യ മൂന്ന് കോച്ചുകള്‍ ആലുവയിലെ മുട്ടം യാഡില്‍ എത്തി. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്നാണ് കോച്ചുകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയ കോച്ചുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്ന് മണിയോടെയാണ് ആലുവയില്‍ എത്തിയത്.
കോച്ചുകള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയ ശേഷം പരീക്ഷണ ഓട്ടത്തിനായി മുട്ടം യാഡിലേക്ക് മാറ്റുന്ന ട്രെയിന്‍ ഇനി ഒരുമാസത്തോളം പരീക്ഷണ ഓട്ടം നടത്തും.

ജനുവരി രണ്ടിനാണ് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നും മൂന്ന് കോച്ചുകള്‍ പുറപ്പെട്ടത്. കോച്ചുകള്‍ പാളത്തിലേക്ക് ഞായറാഴ്ചയോടെ മാത്രമേ മാറ്റുകയുള്ളൂ. ജനുവരി 23ന് കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്യും.












Click it and Unblock the Notifications