കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം: ആഞ്ഞടിച്ച് ഇ ശ്രീധരൻ, കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും?

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നാലെ കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിട്ടുള്ളത്. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം കടമാണുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ കടം വാങ്ങി ജീവിക്കാൻ നമുക്ക് കഴിയുമോ ഇതെല്ലാം ആര് വീട്ടുമെന്നും അദ്ദേഹം ചോദിക്കും. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമസംഭവങ്ങള്‍: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്‍സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമസംഭവങ്ങള്‍: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്‍

ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ച ശ്രീധരൻ കിഫ്ബി വായ്പ വാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ആരോഗ്യരംഗത്ത് ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഒന്നും ചെയ്തിട്ടില്ലെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തുന്നു. നമ്മുടെ കോളേജുകളും സർവ്വകലാശാലയും പാർട്ടി നേതാക്കളെക്കൊണ്ട് നിറച്ചു കഴിഞ്ഞെന്നും വിദ്യാഭ്യാസ മേഖല താഴേക്ക് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേ സമയം ആരോഗ്യമേഖലയിൽ കൊണ്ടുവന്നിട്ടുള്ള വികസനത്തിനുള്ള ക്രെഡിറ്റ് ശൈലജ ടീച്ചർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

e-sreedharan-7

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

എൽഡിഎഫ് സർക്കാരാണ് പല റെയിൽവേ പ്രൊജക്ടുകളും വേണ്ടെന്ന് വെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂർ നഞ്ചൻകോട് ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നീ പദ്ധതികള്‍ നടപ്പിലാക്കാതെ സർക്കാർക്കാർ സൌകര്യം പോലെ പേര് വർധിപ്പിക്കുന്ന പ്രൊജക്ടുകളാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയം ഉണ്ടായതിന്റെ കാരണം സർക്കാരിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉണ്ടായിട്ടുള്ളത് മനുഷ്യനിർമിത പ്രളയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബിജെപിയിൽ ചേരുമെന്നും പാർട്ടി പറയുന്ന പക്ഷം തിരഞ്ഞടുപ്പിൽ മത്സരിക്കുമെന്നുമാണ് ഇ ശ്രീധരൻ വ്യക്തമാക്കിയത്.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
Metro Man E sreedharan against KIIFB and its projects in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X