Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്, 'പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും'

കോഴിക്കോട്: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ വെച്ച് ഇ ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

    ബിജെപിയില്‍ താന്‍ ഉടനെ തന്നെ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. ബിജെപി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നത് പോലെ തന്നെയാണ്. ഇക്കാര്യം കുറച്ച് നാളുകളായി തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും ഇനി അംഗത്വം സ്വീകരിക്കുക എന്നുളള സാങ്കേതികത്വം മാത്രമാണ് ബാക്കിയുളളത് എന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.

    es

    തന്റെ 9 വര്‍ഷത്തെ രാഷ്ട്രീയ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിന് നീതി ലഭിക്കാന്‍ ബിജെപി വേണമെന്നും ഈ ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

    രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

    ഭരിക്കുന്ന പാര്‍ട്ടികള്‍ക്കൊന്നും കേരളത്തെ നേരെയാക്കാന്‍ പറ്റില്ല. ബിജെപി വിജയിച്ചാല്‍ കേരളത്തിന് അനുകൂലമായി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

    ഉചിതമായ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ ശ്രീധരനെ പലപ്പോഴായി ഇടത്-വലത് മുന്നണികള്‍ ദ്രോഹിച്ചിട്ടുളളതാണ്. ഇ ശ്രീധരനെ പോലുളളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. ഇനിയും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

    സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+