യൂണിഫോമില്‍ അവസാന ദിനമെന്ന് ഇ ശ്രീധരന്; ഡിഎംആര്‍സി വിട്ടാല്‍ ഉടന്‍ പത്രിക സമര്‍പ്പിക്കും
കൊച്ചി: ദില്ലി മെട്രോ റയില്‍ കോര്‍പറേഷന്റെ യൂണിഫോമില്‍ ഇന്ന് അവസാനത്തെ ദിനമായിരിക്കുമെന്ന് മെട്രോമാന് ഇ ശ്രീധരന്. ജോലി വിട്ട ശേഷം ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അവസാനഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞം, ചിത്രങ്ങള്‍ കാണാം
താന്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ പദ്ധതികളില്‍ തുടര്‍ന്നും മേല്‍ന്നോട്ടം വഹിക്കാന്‍ ഉണ്ടാകുമെന്ന് ശ്രീധരന് പറഞ്ഞു. എംഎല്‍എ ആയിട്ടോ അല്ലാതെ മറ്റേതെങ്കിലും പദവിയില്‍ ആയിട്ടോ ഞാനുണ്ടാകും. എന്നാല്‍ ഈ യൂണിഫോമില്‍ ആകില്ലെന്നും ശ്രീധരന് പറഞ്ഞു. നിര്‍മാണത്തിലെ അപാകതയുണ്ടെന്ന ആരോപണം ഉയര്‍ന്ന ശേഷം പാലാരിവട്ടം പാലം പണിയില്‍ മുഖ്യ ഉപദേഷ്ടാവായി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. 1997 നവംബറിലാണ് ഡിഎംആര്‍സി യൂണിഫോം താന്‍ ആദ്യമായി ധരിച്ചത്. ഇത്രയും കാലം അത് തുടരുകയും ചെയ്തുവെന്നും ശ്രീധരന് പറഞ്ഞു.
ഇക്കഴിഞ്ഞ 25നാണ് ഇ ശ്രീധരന് ബിജെപിയില്‍ അംഗത്വമെടുത്തത്. മലപ്പുറത്തെ ചങ്ങരംകുളത്ത് നടന്ന കേന്ദ്രമന്ത്രി ആര്‍കെ സിങ് പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകും. പൊന്നാനിയോട് ചേര്‍ന്ന ഏതെങ്കിലും മണ്ഡലമാണ് താല്‍പ്പര്യപ്പെടുന്നത്. എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. നഗരത്തോട് ചേര്‍ന്നുള്ള ഈ മണ്ഡലത്തില്‍ ശ്രീധരന് മല്‍സരിക്കുന്നത് നേട്ടമാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലൗ ജിഹാദ് സംബന്ധിച്ചും മാംസ ആഹാരം കഴിക്കുന്നത് സംബന്ധിച്ചും ശ്രീധരന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയയിരുന്നു ശ്രീധരന്. മാത്രമല്ല, താന്‍ മാംസം കഴിക്കാറില്ലെന്നും കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും ശ്രീധരന് പറഞ്ഞു. വിദ്വേഷപരമായ പ്രസ്താവന നടത്തിയ ശ്രീധരനെതിരെ പൊന്നാനി പോലീസില്‍ പരാതി ലഭിച്ചിരുന്നു. കൊച്ചിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.
തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications