കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിഫോമില്‍ അവസാന ദിനമെന്ന് ഇ ശ്രീധരന്‍; ഡിഎംആര്‍സി വിട്ടാല്‍ ഉടന്‍ പത്രിക സമര്‍പ്പിക്കും

Google Oneindia Malayalam News

കൊച്ചി: ദില്ലി മെട്രോ റയില്‍ കോര്‍പറേഷന്റെ യൂണിഫോമില്‍ ഇന്ന് അവസാനത്തെ ദിനമായിരിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ജോലി വിട്ട ശേഷം ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അവസാനഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

m

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

താന്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ പദ്ധതികളില്‍ തുടര്‍ന്നും മേല്‍ന്നോട്ടം വഹിക്കാന്‍ ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. എംഎല്‍എ ആയിട്ടോ അല്ലാതെ മറ്റേതെങ്കിലും പദവിയില്‍ ആയിട്ടോ ഞാനുണ്ടാകും. എന്നാല്‍ ഈ യൂണിഫോമില്‍ ആകില്ലെന്നും ശ്രീധരന്‍ പറഞ്ഞു. നിര്‍മാണത്തിലെ അപാകതയുണ്ടെന്ന ആരോപണം ഉയര്‍ന്ന ശേഷം പാലാരിവട്ടം പാലം പണിയില്‍ മുഖ്യ ഉപദേഷ്ടാവായി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. 1997 നവംബറിലാണ് ഡിഎംആര്‍സി യൂണിഫോം താന്‍ ആദ്യമായി ധരിച്ചത്. ഇത്രയും കാലം അത് തുടരുകയും ചെയ്തുവെന്നും ശ്രീധരന്‍ പറഞ്ഞു.

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

ഇക്കഴിഞ്ഞ 25നാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. മലപ്പുറത്തെ ചങ്ങരംകുളത്ത് നടന്ന കേന്ദ്രമന്ത്രി ആര്‍കെ സിങ് പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകും. പൊന്നാനിയോട് ചേര്‍ന്ന ഏതെങ്കിലും മണ്ഡലമാണ് താല്‍പ്പര്യപ്പെടുന്നത്. എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. നഗരത്തോട് ചേര്‍ന്നുള്ള ഈ മണ്ഡലത്തില്‍ ശ്രീധരന്‍ മല്‍സരിക്കുന്നത് നേട്ടമാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലൗ ജിഹാദ് സംബന്ധിച്ചും മാംസ ആഹാരം കഴിക്കുന്നത് സംബന്ധിച്ചും ശ്രീധരന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയയിരുന്നു ശ്രീധരന്‍. മാത്രമല്ല, താന്‍ മാംസം കഴിക്കാറില്ലെന്നും കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും ശ്രീധരന്‍ പറഞ്ഞു. വിദ്വേഷപരമായ പ്രസ്താവന നടത്തിയ ശ്രീധരനെതിരെ പൊന്നാനി പോലീസില്‍ പരാതി ലഭിച്ചിരുന്നു. കൊച്ചിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
Metro Man E Sreedharan Says This is Last Day in Uniform: Will File Nomination soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X