കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ വാര്‍ത്തയിലെ മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ രാജിയ്ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: മെട്രോ വാര്‍ത്തയില്‍ വീണ്ടും പ്രതികാര നടപടി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടുകൊണ്ടാണ് മാനേജ്‌മെന്റിന്റെ പ്രതികാരം.

തിരുവനന്തപുരത്തെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ സാജു തോമസിനെയാണ് പിരിച്ചുവിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മജീദിയ വേജ് ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തത് സംബന്ധിച്ച് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.

Metro Vartha

കൊച്ചിയിലായിരുന്ന സാജു തോമസിനെ അടുത്തിടെയാണ് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റിയത്. നടപ്പാക്കാത്ത ആനുകൂല്യങ്ങള്‍ ലഭിച്ചു എന്ന് എഴുതി നല്‍കണം എന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയ നാല് പേരില്‍ മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ഒരാളാണ് സാജു തോമസ്

മോശം പ്രകടനം എന്ന് പറഞ്ഞാണ് സാജു തോമസിനെ ഇപ്പോള്‍ പിരിച്ചുവിട്ടിരിയ്ക്കുന്നത്. മെട്രോവാര്‍ത്തയുടെ തുടക്കം മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് സാജു തോമസ്. ഫാരിസ് അബൂബക്കര്‍ തുടങ്ങിയ പത്രം അടുത്ത കാലത്താണ് കാര്‍ണിവല്‍ ഗ്രൂപ്പ് വാങ്ങിയത്. ജീവനക്കാര്‍ക്ക് നിയമന രേഖകള്‍ പോലും കൃത്യമായി നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Carnival Group

സാജു തോമസിനെ പിരിച്ചുവിട്ടതില്‍ മെട്രോ വാര്‍ത്തയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. രാജിവച്ച് പ്രതിഷേധം അറിയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ലേബര്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ രണ്ട് തവണ മാനേജിമെന്റിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തിയില്ല. പ്രശ്നത്തില്‍ അടിയന്തര നടപടി എടുക്കണം എന്ന് തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടതിന് തൊട്ടുപിറകേയാണ് പിരിച്ചുവിടല്‍ നടപടി.

തൊഴിലാളി വിരുദ്ധ നടപടി മാനേജ്‌മെന്റ് റദ്ദാക്കണം എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തൊഴില്‍ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം എന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നും യൂണിയന്‍ വ്യക്തമാക്കി.

English summary
Metro Vartha terminated senior journalist without notice. Thiruvananthapuram Assistant News Editor Saju Thomas was a victim of management's revenge for giving complaint to labour department regarding Wage Board issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X