കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തോട് ബൈ പറഞ്ഞ് മെട്രോമാൻ! മുഖ്യമന്ത്രിയെ കാണാൻ പോലും അനുവാദം കിട്ടിയില്ല...

പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് നോട്ടീസ് നൽകിയിരുന്നു.

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാരിന്റെ അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും, പദ്ധതിക്ക് വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.

വളരെ ദു:ഖത്തോടെയാണ് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് നോട്ടീസ് നൽകിയിരുന്നു. അതിനുപിന്നാലെ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല- ഇ ശ്രീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രാരംഭപ്രവൃത്തികൾ...

പ്രാരംഭപ്രവൃത്തികൾ...

2016ലാണ് ഡിഎംആർസി ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചത്. 2016 ഡിസംബറിലാണ് സംസ്ഥാന സർക്കാർ പ്രാരംഭ പ്രവൃത്തികൾക്കായി ഡിഎംആർസിയ്ക്ക് അനുവാദം നൽകിയുള്ള ഉത്തരവിറക്കിയത്. എന്നാൽ 15 മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച കരാർ ഒപ്പിടാൻ കഴിഞ്ഞില്ല.

ഓഫീസുകൾ...

ഓഫീസുകൾ...

കരാർ ഒപ്പിട്ടില്ലെങ്കിലും ഇതിനിടയിൽ ഡിഎംആർസി മറ്റു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇതിനുവേണ്ടി 16 ലക്ഷത്തോളം രൂപ മാസംതോറും ചെലവാക്കി രണ്ട് ഓഫീസുകളും പ്രവർത്തിച്ചു. എന്നാൽ കരാർ ഒപ്പിട്ട് ജോലികൾ ആരംഭിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല.

മന്ത്രിയെ...

മന്ത്രിയെ...

കാര്യങ്ങൾക്ക് ഒരു പുരോഗതിയും ഇല്ലെന്ന് പലതവണ മുഖ്യമന്ത്രിയേയും പൊതുമരമാത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു. രേഖാമൂലം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ സർക്കാരിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

അനുമതി തേടി...

അനുമതി തേടി...

കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24നാണ് നോട്ടീസ് നൽകിയത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല.

 ജീവനക്കാരെ സ്ഥലംമാറ്റി....

ജീവനക്കാരെ സ്ഥലംമാറ്റി....

സാഹചര്യങ്ങൾ പ്രതികൂലമായതോടെയാണ് ഫെബ്രുവരി 16ന് ലൈറ്റ് മെട്രോയുടെ ജോലികൾ നിർത്തിവെച്ചത്. തുടർന്ന് ഡിഎംആർസിയുടെ ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. മാർച്ച് 15ഓടെ ഓഫീസുകളുടെ പൂർണ്ണമായി അവസാനിപ്പിക്കും- ഇ ശ്രീധരൻ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 ഇ ശ്രീധരൻ...

ഇ ശ്രീധരൻ...

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് വളരെ ദു:ഖത്തോടെയാണ് പിന്മാറുന്നതെന്നും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ പിന്മാറ്റത്തിൽ മനസ്താപമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍; അനാസ്ഥ പ്രകടം!! ഓഫീസുകള്‍ അടച്ചുപൂട്ടി, ദു:ഖമുണ്ട്സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍; അനാസ്ഥ പ്രകടം!! ഓഫീസുകള്‍ അടച്ചുപൂട്ടി, ദു:ഖമുണ്ട്

'മെട്രോമാനെ' പരിഹസിച്ച് ജി സുധാകരൻ; പഞ്ചായത്ത് അംഗം പോലുമല്ല, ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നു'മെട്രോമാനെ' പരിഹസിച്ച് ജി സുധാകരൻ; പഞ്ചായത്ത് അംഗം പോലുമല്ല, ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നു

പുരുഷന്മാരെ പരിഹസിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ! ജീൻസ് കയറ്റാൻ പാടുപെടുന്നവർ എന്ത് കാണിക്കാനാപുരുഷന്മാരെ പരിഹസിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ! ജീൻസ് കയറ്റാൻ പാടുപെടുന്നവർ എന്ത് കാണിക്കാനാ

English summary
metroman e sreedharan's press meet about light metro project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X