'മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു';'കെ - റെയില്‍ പദ്ധതിക്കെതിരെ' - ഇ ശ്രീധരന്‍
'മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു';'കെ - റെയില്‍ പദ്ധതിക്കെതിരെ' - ഇ ശ്രീധരന്‍
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ - റെയില്‍ പദ്ധതിക്കെതിരെ ഇ ശ്രീധരൻ രംഗത്ത്. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഇ ശ്രീധരന്‍ ചോദിച്ചത്. വിഷയത്തിൽ കടുത്ത രീതിയിലുളള വിമർശന ഭാഷയാണ് ശ്രീധരൻ ഉന്നയിച്ചത്.
സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നു. സർക്കാർന ചെലവ് കുറച്ചു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ ഇന്ന് അറിയിച്ചു.
സർക്കാരിനെതിരെ ഉളള അദ്ദേഹത്തിന്റെ വിമർശന വാക്കുകൾ ഇങ്ങനെ ;-

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും.
ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും, അതിനുള്ള ചെലവും കണക്കാക്കേണ്ടി വരും. വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.












Click it and Unblock the Notifications