കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസല്‍ട്ട് വന്നപ്പോള്‍തന്നെ പാഠപുസ്തകങ്ങളുമെത്തി; പൊതുവിദ്യാഭ്യാസം അടിപൊളി

Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്‌കൂളുകളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ അത്ഭുതകരവും അഭിമാനകരവുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മോഡല്‍ ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ വളരെയേറെയാണ്. പുസ്തകങ്ങള്‍ വൈകുന്നു എന്ന പരാതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍ വേണമെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്താനാകുമെന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ പുസ്തകവിതരണം സാധ്യമാക്കിയതെന്നും മേയര്‍ പറഞ്ഞു.

book

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആദ്യമായാണ് അധ്യയന വര്‍ഷം തുടങ്ങും മുമ്പ് റിസര്‍ട്ട് വരുമ്പോള്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കുന്നത്. 8, 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളാണ് മേയര്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജയകൃഷ്ണന്‍, അബ്ദുള്‍ നാസര്‍ യു.കെ, ഹെഡ്മിസ്ട്രസ് ദീപ എം.എല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
meyar thittathil ravindran distributing books in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X