കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എഐഎസ്എഫ്

Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഉടലെടുത്ത എസ് എഫ് ഐ- എ ഐ എസ് എഫ് പോര് നേതൃതലത്തിലേക്കും. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളോട് സംഖ്യമുണ്ടാക്കിയ എ ഐ എസ് എഫ് സെനറ്റ് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ് എഫ് ഐ നേതാക്കള്‍ ഇന്നലെ പത്രക്കുറിപ്പിലൂടെ അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ എസ് എഫ് ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു പറഞ്ഞു. കിണറ്റില്‍പ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എ എസ് എഫ് ഐ മാറരുതെന്നാണ് അദ്ദേഹം കുറിപ്പിലൂടെ സൂചിപ്പിക്കുന്നത്. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ ക്യ്ാമ്പസുകളില്‍ അക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. അരുണ്‍ ബാബുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

''ഓസ്കാർ ഇന്ത്യയിലേക്ക്... ജീ ഒരു കില്ലാടി തന്നെ..''; അലി അക്ബറിനെ ട്രോളി സോഷ്യൽ മീഡിയ''ഓസ്കാർ ഇന്ത്യയിലേക്ക്... ജീ ഒരു കില്ലാടി തന്നെ..''; അലി അക്ബറിനെ ട്രോളി സോഷ്യൽ മീഡിയ

ക്യാമ്പസിനകത്തുള്ള വിദ്യാര്‍ത്ഥികള്‍ ചിത്രീകരിച്ച വീഡിയോ

ക്യാമ്പസിനകത്തുള്ള വിദ്യാര്‍ത്ഥികള്‍ ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യഘട്ടമുതല്‍ പ്രകോപനപരമായിട്ടുള്ള പെരുമാറ്റമാണ് എസ് എഫ്‌ ഐ പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അരുണ്‍ കെ എമ്മിന്റെ നേതൃത്വത്തിലാണ് അവിടെ എ ഐ എസ് എഫിന്റെ നേതാക്കള്‍ക്കെതിരെ ആക്രമണം നടന്നത്.

എസ് എഫ്‌ ഐയുടെ സംസ്‌കാരം

ഉച്ചക്ക് വോട്ട് രേഖപ്പെടുത്തി ഉച്ചഭക്ഷത്തിനായി ഇറങ്ങുന്ന സമയത്ത് എ ഐ എസ് എഫ് നേതാവ് ഋഷിരാജ് , നിമിഷ രാജു, അമല്‍ അശോക്, സഹദ്, നന്ദു ജോസഫ് എന്നിവരെ വളഞ്ഞിട്ട് ആക്രമിച്ചത്. സഹദിനെ പുറത്തുനിന്നും ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതാണ്. വനിതാ സഖാവിനെതിരെ ഉണ്ടാവാന്‍ പാടില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ജാതിയമായ ആക്രമണവും സ്വകാര്യമായ ഭാഗങ്ങളില്‍ കയറിപ്പിടിക്കുന്നതും കേട്ടാല്‍ അറക്കുന്ന തെറികള്‍ വിളിക്കുന്നതുമാണോ എസ് എഫ്‌ ഐയുടെ സംസ്‌കാരം.

ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍

പുരോഗമം പറയുമ്പോള്‍ കേരളത്തില്‍ ക്യാമ്പസുകളില്‍ കൂടി നടപ്പിലാക്കാന്‍ ശ്രമിക്കണം

പുരോഗമം പറയുമ്പോള്‍ കേരളത്തില്‍ ക്യാമ്പസുകളില്‍ കൂടി നടപ്പിലാക്കാന്‍ ശ്രമിക്കണം. കിണറ്റില്‍ അകപ്പെട്ട തവളയെപോലെയാകരുത് എസ്എഫ്‌ഐ. അവിടെ നിന്നും മറുകരയിലേക്ക് ചാടി ഞങ്ങളാണ് വലുതെന്ന് പറയാന്‍ കഴിയും. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിക്ക് പോകുമ്പോള്‍ അവരുടെ അവസ്ഥയെന്താണെന്ന് ദേശീയ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം ചോദിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിന്റെ അര്‍ത്ഥം കൂടി പ്രവര്‍ത്തകര്‍ക്ക് മനസിലാക്കണം.

എസ് എഫ്‌ ഐക്ക് വിജയിക്കാന്‍ കഴിയുന്ന തരത്തിലേക്ക്

എസ് എഫ്‌ ഐക്ക് വിജയിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കുകയാണ്. എംജി യൂണിവേഴ്‌സിറ്റിയിലെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ഓരോ തവണയും ഓരോ രൂപത്തിലേക്ക് മാറുകയാണ്. അവിടെ ജനാധിപത്യം ഇല്ല. ഇടതുസര്‍ക്കാര്‍ ഇതൊക്കെ പരിശോധിക്കണം. ഫാസിസ്റ്റ് പ്രവണതകള്‍ അവസാനിപ്പിക്കണം. എസ് എഫ്‌ ഐയും ആര്‍എസ്എസും ബി ജെ പിയും തമ്മില്‍ എന്താണ് വ്യത്യാസം.

സംഘപരിവാര്‍ ചെയ്യുന്ന അതേ പ്രവര്‍ത്തിയാണ് എസ് എഫ്‌ ഐയും

സംഘപരിവാര്‍ ചെയ്യുന്ന അതേ പ്രവര്‍ത്തിയാണ് എസ് എഫ്‌ ഐയും കേരളത്തിലെ കലാലയങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏതെങ്കിലും സര്‍വ്വകലാശാലയിലാണ് സംഭവം നടന്നതെങ്കില്‍ കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും കൊടിയും പിടിച്ച് എസ് എഫ്‌ ഐ പ്രതിഷേധം നടത്തും. ഇരവാദം ഉന്നയിച്ച് കേരളത്തിലെ ക്യാമ്പസുകളില്‍ നില്‍ക്കേണ്ട ഗതികേട് എ ഐ എസ് എഫിനില്ല. ആക്രമിക്കപ്പെട്ടാല്‍ അത് തുറന്ന് പറയാനുള്ള ആര്‍ജ്ജവുമുണ്ട്. ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ നോക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്.

സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
MG College clash: AISF secretary Arun Babu lashes out at SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X