പുതിയ എഡിറ്റര്‍, മുഖം മിനുക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: കേരളത്തിന്റെ ദൃശ്യവാര്‍ത്താ ചരിത്രത്തിന്റെ തുടക്കക്കാരായ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് അഴിച്ചുപണി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ടുഡേ അസോസിയേറ്റ് എഡിറ്ററും ആയിരുന്ന എംജി രാധാകൃഷ്ണനാണ് പുതിയ എഡിറ്റര്‍. ആരോഗ്യകാരണങ്ങളാല്‍ സജീവമല്ലാത്ത ടിഎന്‍ ഗോപകുമാര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയി തുടരും

രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ ചാനലായി അവതരിച്ച ഏഷ്യാനെറ്റിന്, ഉടമകള്‍ മാറുന്നതിനനുസരിച്ച് രാഷ്ട്രീയ നിലപാട്മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയകളിലെ ആരോപണം. ചാനലിന്റെ ഇപ്പോഴത്തെ ഉടമ ബിജെപിയെ പിന്തുണക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ആണ്. അതുകൊണ്ട് തന്നെ സംഘി ചാനല്‍ എന്നാണ് ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. പച്ച ബോര്‍ഡ് വിവാദം അടക്കമുള്ളവക്ക് തുടക്കം കുറിച്ചതും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.
ഈ ഒരു ലേബല്‍ മാറ്റിയെടുക്കുക എന്നതായിരിക്കും എംജി രാധാകൃഷ്ണന് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണന്. ഇടതുകാഴ്ചപ്പാടുകള് പുലര്‍ത്തുന്ന ആളാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്ന ആളല്ല എംജിആര്‍.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയവരായിരുന്നു ടിഎന്‍ ഗോപകുമാറും എംജി രാധാകൃഷ്ണനും. ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് രാധാകൃഷ്ണന് എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. ദൃശ്യമാധ്യമ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമില്ലെങ്കിലും, കുറേ നാളുകളായി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് എംജി രാധാകൃഷ്മന്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications