കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ എഡിറ്റര്‍, മുഖം മിനുക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ ദൃശ്യവാര്‍ത്താ ചരിത്രത്തിന്റെ തുടക്കക്കാരായ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് അഴിച്ചുപണി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ടുഡേ അസോസിയേറ്റ് എഡിറ്ററും ആയിരുന്ന എംജി രാധാകൃഷ്ണനാണ് പുതിയ എഡിറ്റര്‍. ആരോഗ്യകാരണങ്ങളാല്‍ സജീവമല്ലാത്ത ടിഎന്‍ ഗോപകുമാര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയി തുടരും

MGR TNG

രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ ചാനലായി അവതരിച്ച ഏഷ്യാനെറ്റിന്, ഉടമകള്‍ മാറുന്നതിനനുസരിച്ച് രാഷ്ട്രീയ നിലപാട്മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയകളിലെ ആരോപണം. ചാനലിന്റെ ഇപ്പോഴത്തെ ഉടമ ബിജെപിയെ പിന്തുണക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ആണ്. അതുകൊണ്ട് തന്നെ സംഘി ചാനല്‍ എന്നാണ് ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. പച്ച ബോര്‍ഡ് വിവാദം അടക്കമുള്ളവക്ക് തുടക്കം കുറിച്ചതും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.

ഈ ഒരു ലേബല്‍ മാറ്റിയെടുക്കുക എന്നതായിരിക്കും എംജി രാധാകൃഷ്ണന്‍ നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണന്‍. ഇടതുകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്ന ആളല്ല എംജിആര്‍.

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയവരായിരുന്നു ടിഎന്‍ ഗോപകുമാറും എംജി രാധാകൃഷ്ണനും. ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് രാധാകൃഷ്ണന്‍ എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. ദൃശ്യമാധ്യമ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമില്ലെങ്കിലും, കുറേ നാളുകളായി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് എംജി രാധാകൃഷ്മന്‍.

English summary
MG Radhakrishnan replaces TN Gopakumar as Editor of Asianet News.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X