Get Updates
Get notified of breaking news, exclusive insights, and must-see stories!

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം രാജിവച്ചു; മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന്‍ രാജിവച്ചുവെന്ന് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആയില്ലെങ്കിലും ഏഷ്യാനെറ്റില്‍ നിന്നുള്ള വിവരം അങ്ങനെ തന്നെയാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസില്‍ സംഭവിച്ചിട്ടുണ്ട്.

മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ സര്‍വ്വാധിപതിയായി സ്ഥാനമേല്‍ക്കുന്നു എന്നതാണത്. ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയിട്ടാണ് മനോജ് കെ ദാസ് സ്ഥാനമേല്‍ക്കുക എന്നാണ് വിവരം. മനോജ് കെ ദാസ് ഏഷ്യാനെറ്റില്‍ എത്തിയേക്കും എന്ന് നേരത്തേ തന്നെ വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശദാംശങ്ങള്‍...

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

എംജി രാധാകൃഷ്ണന്റെ രാജി

എംജി രാധാകൃഷ്ണന്റെ രാജി

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് എംജി രാധാകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ കൂടിയാണ് എംജിആര്‍ എന്ന് വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്‍.

മനോജ് കെ ദാസ് വന്നതിന് പിറകെ?

മനോജ് കെ ദാസ് വന്നതിന് പിറകെ?

മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയി നിയമിച്ചതിന് പിറകെ ആണോ എംജി രാധാകൃഷ്ണന്‍ രാജിവച്ചത് എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. എന്തായാലും മനോജ് കെ ദാസ് എത്തുന്നത് ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും എഡിറ്റോറിയല്‍ അധിപന്‍ ആയിട്ടാണ്.

സിന്ധു സൂര്യകുമാറിന് പുതിയ ചുമതല

സിന്ധു സൂര്യകുമാറിന് പുതിയ ചുമതല

എംജി രാധാകൃഷ്ണന്റെ രാജിയ്ക്ക് പിറകെ, സിന്ധു സൂര്യകുമാറിന് പുതിയ ചുമതല കൂടി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. നിലവില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തുള്ള സിന്ധു സൂര്യകുമാര്‍ ആകും ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. വിനു വി ജോണിന് കോ ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ പദവിയും നല്‍കുന്നു എന്നാണ് വിവരം.

സ്ഥാനക്കയറ്റങ്ങള്‍

സ്ഥാനക്കയറ്റങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസില്‍ ഒരുപാട് പേര്‍ക്ക് സ്ഥാനക്കയറ്റങ്ങളും ഇതോടൊപ്പം നല്‍കുന്നുണ്ട് എന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാപനം വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് അറിയുന്നത്.

സംഘപരിവാര്‍ അജണ്ട

സംഘപരിവാര്‍ അജണ്ട

മനോജ് കെ ദാസ് സംഘപരിവാര്‍ അനുകൂലിയായ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നാണ് പൊതു വിലയിരുത്തല്‍. മാതൃഭൂമിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ഇക്കാര്യം സാധൂകരിക്കാന്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മനോജ് കെ ദാസിന്റെ വരവ് ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും സംഘപരിവാര്‍ പാളയത്തിലേക്ക് എത്തിക്കുമെന്ന വിലയിരുത്തലും ഇപ്പോഴുണ്ട്.

രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദവിയ്ക്ക് പിറകെ

രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദവിയ്ക്ക് പിറകെ

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിന് പിറകെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ ഇത്തരം മാറ്റങ്ങള്‍ എല്ലാം നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് തീരെ താത്പര്യമില്ലാത്ത ആളായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഏറ്റവും അധികം ആക്ഷേപം ഉന്നയിക്കുന്നവരും ബിജെപിക്കാര്‍ ആണ്. ഇപ്പോഴത്തെ നീക്കങ്ങള്‍ ഈ പ്രശ്‌നവും പരിഹരിക്കാന്‍ ഉതകുമെന്ന വിലയിരുത്തലും ഉണ്ട്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+