മൂന്നാറിൽ അനധികൃത റിസോർട്ടുകൾക്കായി രാജമാണിക്യത്തിന്റെ ഇടപെടൽ!! ചെയ്തത്....!
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ നിർമ്മാണം തടസപ്പെട്ടു കിടക്കുന്ന റിസോർട്ടുകൾക്ക് ഭൂപതിവ് ചട്ടങ്ങളിൽ ഇളവ് നൽകി പ്രവർത്തനാനുമതി നൽകണമെന്നാണ് രാജമാണിക്യം ആവശ്യപ്പെട്ടത്.
കൊച്ചി: മൂന്നാറിലെ അനധികൃത റിസോർട്ടുകൾക്കായി സ്പെഷ്യൽ ഓഫീസർ എംജി രാജമാണിക്യം ചരടുവലി നടത്തിയതായി റിപ്പോർട്ട്. നിർമ്മാണം തടസപ്പെട്ട അഞ്ച് റിസോർട്ടുകളുടെ ചട്ടങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് എംജി രാജമാണിക്യം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇടുക്കി ജില്ലാ കളക്ടർക്കും കത്തയച്ചതായാണ് റിപ്പോർട്ട്. മാതൃഭൂമി ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ നിർമ്മാണം തടസപ്പെട്ടു കിടക്കുന്ന റിസോർട്ടുകൾക്ക് ഭൂപതിവ് ചട്ടങ്ങളിൽ ഇളവ് നൽകി പ്രവർത്തനാനുമതി നൽകണമെന്നാണ് രാജമാണിക്യം ആവശ്യപ്പെട്ടത്. നിർമ്മാണം തടസപ്പെട്ട് കിടക്കുന്ന റിസോർട്ടുകൾക്ക് 50 കോടി രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് കാണിച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി എന്ന നിലയിലാണ് രാജമാണിക്യം കത്ത് നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം 18നാണ് കത്തയച്ചത്. പത്ത് റിസോർട്ടുകൾക്ക് അഞ്ച് കോടി രൂപ വീതം വച്ച് 50 കോടി കെഎഫ്സി വായ്പ നൽകിയിട്ടുണ്ടെന്നും എന്നാൽ ഹൈക്കോടതി എൻഒസി നിർബന്ധമാക്കിയതിനാൽ നിർമ്മാണം തടസപ്പെട്ട് തിരിച്ചടവ് കിട്ടുന്നില്ലെന്നും പറയുന്നു. അതിനാൽ 1964ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഇളവ് നൽകി റിസോർട്ടുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്നാണ് ആവശ്യം.
ഇടുക്കിയുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമത്തിൽ മാറ്റം വരുത്താനാണ് രാജമാണിക്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് അനുകൂലമായ നടപടി ഉണ്ടായാൽ വലിയ പ്രത്യാഘാതങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications