ഷീന ഷുക്കൂര്‍.... ഇതാ ലീഗിന്റെ സ്വന്തം പിവിസി- വീഡിയോ കാണാം
കോട്ടയം: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരേയും പ്രോ വൈസ് ചാന്‍സലര്‍മാരേയും ഒക്കെ നിശ്ചയിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരം നിയമനങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യം അനുസരിച്ചാണ് തങ്ങള്‍ നിയമിയ്ക്കപ്പെടുന്നതെങ്കിലും ഈ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ അതങ്ങനെ വിളിച്ച് പറഞ്ഞ് നടക്കാറില്ല. എന്നാല്‍ കോട്ടയത്തെ മഹാത്മ ഗാന്ധി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ക്ക് അങ്ങനെയൊന്നും ഇല്ല.

പച്ചപ്പതാകയുടെ തണലാണ് തനിയ്ക്ക് വീടും കാറും ഒക്കെ തന്നത് എന്ന് പച്ചയ്ക്ക് പറയുകയായിരുന്നു പ്രൊ വൈസ് ചാന്‍സലറായ ഡോ ഷീന ഷുക്കൂര്‍. തന്റെ കാര്യത്തില്‍ മാത്രമല്ല, ഭര്‍ത്താവിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആണെന്നാണ് പിവിസി പറഞ്ഞത്.
സംഭവം ഇന്നോ ഇന്നലെയോ പറഞ്ഞത്. മെയ് 22 ന് ദുബായിലെ കെഎംസിസി ചെറുവത്തൂര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഷീന ഷുക്കൂര്‍ ഇങ്ങനെ പറഞ്ഞത്.
ഇത്രമാത്രം കൊണ്ട് കാര്യങ്ങള്‍ അവസാനിയ്ക്കുന്നില്ല. എങ്ങനെയുള്ള സാഹചര്യത്തില്‍ ആണ് പ്രൊ വൈസ് ചാന്‍സലര്‍ ദുബായില്‍ സ്വകാര്യ ചടങ്ങിന് പോയത് എന്ന് കൂടി ഓര്‍ക്കണം. സര്‍വ്വകലാശാലയില്‍ ഐജിയുടെ കോപ്പിയടി വിവാദമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗും സിന്‍ഡിക്കേറ്റ് യോഗവും ഒക്കെ ഉപേക്ഷിച്ചാണ് ദുബായിലേയ്ക്ക് പോയത്.
ഗവര്‍ണറുടെ അനുമതി പോലും വാങ്ങാതെ താന്‍ വന്നത് മുസ്ലീം ലീഗിനോടുള്ള താത്പര്യം കൊണ്ടാണെന്ന് കൂടി പ്രൊ വൈസ് ചാന്‍സലര്‍ പറഞ്ഞുവത്രെ!!!












Click it and Unblock the Notifications