കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജിയിലെ മാര്‍ക്ക് ദാനം തെറ്റ്; മന്ത്രി ജലീലിന് പങ്കില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം തെറ്റായി പോയെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പുനപരിശോധന നടത്താന്‍ സര്‍ക്കാര്‍ സര്‍വകലാശാലയെ താല്‍പ്പര്യമറിയിച്ചു. എന്നാല്‍ മന്ത്രി ജലീലിനോ പ്രൈവറ്റ് സെക്രട്ടറിക്കോ മാര്‍ക്ക് ദാനത്തില്‍ പങ്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

29

മന്ത്രി ജലീല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടെറ്റസ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം ചര്‍ച്ച ചെയ്തു. സര്‍ക്കാരിന് മാര്‍ക്ക് ദാന വിഷയത്തില്‍ സര്‍വകലാശാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യസ വകുപ്പ് വിശദമായി പരിശോധിച്ചു. ഇക്കാര്യങ്ങളെല്ലാം മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാല്‍ മാര്‍ക്ക് ദാനം ചെയ്ത നടപടിയോട് മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു. പരീക്ഷാ ഫലം വന്ന ശേഷം മാര്‍ക്ക് ദാനം നടന്നത് ശരിയായ രീതിയല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം. ഇതിനോട് മുഖ്യമന്ത്രി യോജിച്ചു. സിന്‍ഡിക്കേറ്റ് നേരിട്ട് മാര്‍ക്ക് ദാനം ചെയ്യുന്നത് ചട്ടലംഘനമാണ്. അക്കാദമിക കൗണ്‍സില്‍ വഴിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ വരേണ്ടത്... തുടങ്ങിയ കാര്യങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു.

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍

ഈ സാഹചര്യത്തില്‍ ബിടെക് പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികളെ മാര്‍ക്ക് ദാനം ചെയ്ത് ജയിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സിന്‍ഡിക്കേറ്റ് ആണ് മാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ആ തീരുമാനം പുനപ്പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് തന്നെ നടപടിയെടുക്കട്ടെ എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

English summary
MG University Mark Controversy; Govt likely to direct to re think
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X