കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി സര്‍വകലാശാല മാര്‍ക്ക് ദാനം; മന്ത്രി ജലീലിന്റെ വാദം പൊളിഞ്ഞു, ദൃശ്യങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ പ്രെവൈറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്റെ പ്രൈവറ്റ് സെക്രട്ടറി തിരിച്ചുപോന്നുവെന്നാണ് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

29

എന്നാല്‍ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. അദാലത്ത് കഴിഞ്ഞ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നത്. ഈ വേളയിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വേദിയില്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ശേഷം അദാലത്തിനും ശേഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് വിതരണം. ഈ വേളയിലും മന്ത്രിയുടെ സെക്രട്ടറി അവിടെയുണ്ടായിരുന്നു.

മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?

സര്‍വകലാശാല തന്നെ എടുത്തുവച്ചിരുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് അനധികൃതമായി ഒരു വിദ്യാര്‍ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കി എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധ സമരവുമായി രംഗത്തുവരികയും ചെയ്തു.

ബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചുബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചു

കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തിന്റെ മറവില്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. മന്ത്രി ജലീല്‍ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ പുറത്തുവന്ന വീഡിയോ മന്ത്രിയുടെ വാദങ്ങള്‍ തള്ളുന്നതാണ്.

English summary
MG University Mark Controversy; New Video Setback to Minister Jaleel Claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X