കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്ക്ദാന വിവാദം; വാക്ക് പോര് തുടരുന്നു... ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെന്നിത്തല!

Google Oneindia Malayalam News

തിരുവനന്തപുരം: എംജി സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി കെടി ജലീലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും തമമ്മിലുള്ള വാക്ക് പോര് തുടരുന്നു. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് ജലീലിന്. വസ്തുതാപരമായ തന്റെ ആരോപണങ്ങള്‍ക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ല. അത് കൊണ്ടാണ് തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങള്‍ പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...

മകന് സിവില്‍ സര്‍വീസില്‍ 210-ാം റാങ്ക് ലഭിച്ചതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും. അവന്റെ കൂടെ ഞാന്‍ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് പോയതാണ് അദ്ദേഹമിപ്പോള്‍ വലിയ വിഷയമായി പറയുന്നത്. എന്റഎ മകന്റെ കൂടെ ഞാനല്ലാതെ പിന്നാര് പോകണമെന്നാണ് കെടി ജലിൽ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകുമെന്ന തന്റെ പ്രതീക്ഷയാണ് തെറ്റായിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Ramesh Chennithala and KT Jaleel

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ ലോബിയിങ് നടത്തി എന്നൊക്കെ പറയുന്ന മന്ത്രിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലെന്നും അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ജലീലെന്നും ചെന്നിത്തല പറഞ്ഞു. . സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും മന്ത്രിക്ക് ഉണ്ടാവേണ്ടതായിരുന്നു. മന്ത്രി ഇത്തരം അബദ്ധജടിലമായ കാര്യങ്ങള്‍ പറഞ്ഞാല്‍ പൊതുസമൂഹം ചിരിക്കുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തലയുടെ പേര് പറയാതെയായിരുന്നു കെടി ജലീൽ ആരോപണം ഉന്നയിച്ചിരുന്നത്.

English summary
MG University mark donation issue; Ramesh Chennithala against KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X