എംജി സര്‍വകലാശാലയുടെ അവഗണന: സമരം തുടരുമെന്ന് ഗവേഷക ദീപ പി മോഹന്‍
കൊച്ചി: പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ എംജി സര്‍വകലാശാല അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് രംഗത്ത് എത്തിയ ദലിത് ഗവേഷക സമരം ശക്തമാക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നീതി ലഭിക്കും വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നാണ് ദീപ മോഹന്‍ വ്യക്തമാക്കുന്നത്. തി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നാണ് സമരപന്തലില്‍ നിന്നും എഴുതിയ കുറിപ്പില്‍ ദീപ മോഹന്‍ വ്യക്തമാക്കുന്നത്.
ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത് ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണെന്നും ഗവേഷക വ്യക്തമാക്കുന്നു.
മഹാത്മ ഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ.

കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും. ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്.
പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണെന്നും ദീപ പി മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ദീപ പി മോഹനന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണണെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക രംഗത്തെ വ്യക്തികൾ സംയുക്ത പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം നിഷേധിക്കുന്ന സവർണ്ണ മേധാവികൾക്ക് മുന്നിലാണ് ദീപ നിരാഹാര സമര൦ നടത്തുന്നത്. കേരളം നിരവധി സാമൂഹിക മേന്മകൾ അവകാശപ്പെടുന്ന ഒരു സംസ്ഥാനമാ ണെങ്കിലും ഏറ്റവും ശോചനീയമായ രീതിയിൽ ജാതി മേധാവിത്വം നിലനിൽക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോവുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
അറിവ് നിഷേധിക്കുന്ന പുരാതന സവർണ്ണ ഫ്യൂഡൽ നിലപാടുകളിലേയ്ക്ക് കേരളത്തിലെ മഹാത്മാ ഗാന്ധിയുടെ പേരിലെ ഒരു സർവകലാശാല പ്രവർത്തിക്കുന്നത് തീർത്തും അപലപനീയമാണ്. പത്തു വർഷമായി വിവിധ തടസ്സവാദങ്ങളും അവഹേളനങ്ങളും നേരിട്ടുകൊണ്ട്; കോടതിയും വിവിധ ഭരണഘടന സ്ഥാപനങ്ങളും ഇടപെട്ടിട്ടും അധികാരികൾ കനിഞ്ഞില്ല. ഈ സാഹചര്യത്തിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന ദീപയുടെ ജീവൻ രക്ഷിക്കുന്നതിനും പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications