എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ പുറത്താക്കി
തിരുവനന്തപുരം: നിയമനയോഗ്യത വിവാദത്തെത്തുര്‍ന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എ വി ജോര്‍ജ്ജിനെ പുറത്താക്കി. സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഷീല ദീക്ഷിത്താണ് വിസിയെ പുറത്താക്കിയത്. ഗവര്‍ണര്‍ പുറത്താക്കും എന്ന് അറിഞ്ഞ് എവി ജോര്‍ജ്ജ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നില്ല.
വൈസ് ചാന്‍സലറാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിഎന്ന ആരോപണത്തെത്തുടര്‍ന്നാണ് പുറത്താക്കല്‍. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കുന്നത്.

തന്റെ ഭാഗം ഗവര്‍ണറെക്കണ്ട് പറയാന്‍ രാവിലെ മുതല്‍ തന്നെ അദ്ദേഹം ശ്രമം നടത്തിയെങ്കിലും നടന്നില്ല. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യോഗ്യത തെറ്റായി കാണിച്ചു എന്ന പരാതിയെത്തുടര്‍ന്ന് ഇദ്ദേഹം നിയമ പോരാട്ടം നടത്തിയെങ്കിലും വിധി അനുകൂലമായിരുന്നില്ല. വിസിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. വിസിയെ പുറത്താക്കിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.












Click it and Unblock the Notifications