കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോഡാറ്റയില്‍ തട്ടിപ്പ്; എംജി വിസി പുറത്തേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു വൈസ് ചാന്‍സലറെ പുറത്താന്‍ നടപടിയെടുക്കുന്നു. ബയോഡാറ്റയില്‍ കൃത്രിമം കാണിച്ച എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയാണ് നടപടി . പുറത്താക്കാതാരിക്കാന്‍ കാരണം എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കി.

എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എവി ജോര്‍ജ്ജ് ആണ് പുറത്താക്കല്‍ നടപടി നേരിടുന്നത്. എവി ജോര്‍ജ്ജിന്റെ നിയമനവും അതിന് ശേഷം അദ്ദേഹം കൈക്കൊണ്ട നടപടികളും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

AV George

വൈസ് ചാന്‍സലര്‍ നിയമനത്തിനായി ജോര്‍ജ്ജ് സമര്‍പ്പിച്ച ബയോഡാറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നായിരുന്നു ആരോപണം. ഇത് പിന്നീട് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ജോര്‍ജ്ജ് വൈസ് ചാന്‍സലര്‍ ആയതതെന്നും ആരോപണം ഉണ്ടായിരുന്നു. വൈസ് ചാന്‍സലറെ നിര്‍ദ്ദേശിക്കുന്ന സമിതി നല്‍കിയ പട്ടികയില്‍ ഇദ്ദേഹത്തേക്കാള്‍ യോഗ്യതയുള്ള രണ്ട് പേര്‍ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയല്‍ നടത്തിയ കേസിന് സര്‍വ്വകലാശാലയില്‍ നിന്ന് ഫണ്ട് അനുവദിച്ചതും ഏറെ വിവാദമായിരുന്നു.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തണം എന്നാണ് നിയമം. എന്നാല്‍ നിശ്ചിത യോഗ്യതയില്ലെങ്കില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നടപടിയെടുക്കാം.

ഒരാഴ്ചക്കുള്ളില്‍ മറുപടി കൊടുക്കണം എന്നാണ് ഗവര്‍ണറുടെ കത്തില്‍ ആവശ്യപ്പെടുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ വൈസ് ചാന്‍സലറെ പുറത്താക്കും.

English summary
MG University VC may be terminated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X