കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയുടെ മരണം: കോളെജിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച; അക്കമിട്ട് നിരത്തി വിസി

  • By News Desk
Google Oneindia Malayalam News

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളെജിന് വീഴ്ച്ച പറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ അഞ്ചു ഷാജിയുടെ ആത്മഹത്യയില്‍ ഹോളി ക്രോസ് കോളെജിന് ജാഗ്രത കുറവുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എംജി സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കറ്റ് സമിതിയിയെ നിയോഗിച്ചിരുന്നു. ആ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നാലെയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ കേളെജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സാബു തോമസ് പറയുന്നു.

ഗുരുതര വീഴ്ച്ച

ഗുരുതര വീഴ്ച്ച

വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചതായി ആരോപിക്കപ്പെട്ടിട്ടും അവരെ അവിടെ കൂടുതല്‍ സമയം ഇരുത്തിയത് കോളെജിന്റെ ഭാഗത്ത് നിന്നുണ്ടയ വീഴ്ച്ചയാണെന്ന് സാഹു തോമസ് പറഞ്ഞു. പെണ്‍കുട്ടി കോപ്പിയടിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടും ഉടന്‍ തന്നെ വിശദീകരണം എഴുതി വാങ്ങിയില്ലെന്നും ഒരു ക്ലാസ് മുറിയില്‍ ഇരുത്തി തളര്‍ത്തിയെന്ന് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. അത് സര്‍വ്വകലാശാലക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവത്തിലെടുത്തില്ല

ഗൗരവത്തിലെടുത്തില്ല

കോളെജ് വിഷയത്തില്‍ ഗൗരവത്തിലെടുത്തില്ല. സംഭവം നടന്നതിന്റെ വൈകുന്നേരം ഏഴുമണിക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളെജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

 മാതാപിതാക്കളെ അറിയിക്കണം

മാതാപിതാക്കളെ അറിയിക്കണം

പരീക്ഷ കേന്ദ്രങ്ങള്‍ കുറച്ച് കൂടി വിദ്യാര്‍ത്ഥി സൗഹൃദമാക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം സംഭവമുണ്ടായാല്‍ അത് മാതാപിതാക്കളെ കൂടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സര്‍വ്വകലാശാല പരീക്ഷകളില്‍ പുതിയ രീതികള്‍ ആരംഭിക്കേണ്ട സമയമായെന്നും ഹാള്‍ടിക്കറ്റിന്റെ ആവശ്യമില്ലെന്നും ഇലക്ടോണിക് മീഡിയയിലൂടെ നമുക്ക് അത് ചെയ്യാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചെയ്യണമെന്നും വിസി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ മൊഴി

വിദ്യാര്‍ത്ഥികളുടെ മൊഴി

സംഭവത്തില്‍ പരീക്ഷ ഹാളിലുണ്ടായിരുന്ന മറ്റ് കുട്ടികളുടേയും മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞ ശേഷമായിരിക്കും മൊഴിയെടുക്കുക. പൊലീസിന്റെ കൈവശമുള്ള കുട്ടിയുടെ ഹാള്‍ടിക്കറ്റും സര്‍വ്വകലാശാലയ്ക്ക് പരിശോധിക്കേണ്ടതുണ്ട്. കോപ്പിടയടി ആരോപണം സത്യമാണോയെന്നതാണ് അന്വേഷിച്ചറിയാനുള്ളതെന്നും അതിനി കാലിഗ്രാഫി റിസള്‍ട്ട് വരാനുണ്ട്.

 അധ്യാപകരില്‍ നിന്നും വിവരങ്ങള്‍

അധ്യാപകരില്‍ നിന്നും വിവരങ്ങള്‍

അന്ന് പരീക്ഷ നടക്കുന്ന ദിവസം ഹാളില്‍ ഉണ്ടായിരുന്ന അധ്യാപകരില്‍ നിന്നും കോളെജ് പ്രിന്‍സിപ്പലില്‍ നിന്നും സിന്‍ഡിക്കറ്റ് കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് മുന്നേ വിദ്യാര്‍ത്ഥി പരീക്ഷ ഹാളിന് എത്തുന്നതിന് മുന്നേയുള്ള സിസി ടിവി ദൃശ്യങ്ങളും സമിതി പരിശോധിച്ചിരുന്നു.
അഞ്ജു മരിച്ച സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കോളേജില്‍ എത്തി നേരത്തെ എത്തി പ്രിന്‍സിപ്പല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്നവര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

English summary
MG University VC Slams College For student Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X