കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാർക്ക്ദാന വിവാദം; വീഴ്ച സമ്മതിച്ച് വൈസ് ചാൻസിലർ, നോട്ടക്കുറവുണ്ടായി!

Google Oneindia Malayalam News

എംജി സർവ്വകലാശാല മാർക്ക്ദാന വിഷയത്തിൽ ശ്രദ്ധക്കുറവ് ഉണ്ടായെന്ന് വൈസ് ചാൻസിലർ സാബു തോമസ്. മാർക്ക് ദാനം അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രതികരണം നടത്താൻ എം.ജി വിസി തയ്യാറായിരുന്നില്ല. എന്നാൽ സര്‍വകലാശാല വൈസ് ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണ്ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വിസി നിലപാട് തുറന്നു പറഞ്ഞത്.

സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും വൈസ് ചാൻസിലർ വ്യക്തമാക്കി. മാർക്ക് ദാനം അടക്കമുള്ള നടപടികളിൽ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്. അടുത്ത മാസം നടക്കുന്ന ഗവര്‍ണ്ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

MG University

മാർക്ക് ദാനത്തിൽ അടക്കം വീഴ്ച പറ്റിയെന്ന് നേരത്തെ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ എംജി വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. മാർക്ക് ദാനം പിൻവലിച്ചത് അടക്കമുള്ള നടപടികൾ ഗവർണറെ അറിയിക്കാതെ യണെന്നുള്ള വാർത്തയും പുറത്തുവന്നതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയമാണ്.വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോ.സാബു തോമസ് കൂട്ടിച്ചേർത്തു.

English summary
MG university Vice Chancellor admits mark donation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X