ഗാന്ധിജി വെള്ളക്കാരെ ആരാധിച്ചിരുന്നു..ബ്രിട്ടീഷ് ഭരണം തുടരാന്‍ ആഗ്രഹിച്ചു!! ഞെട്ടിച്ച് എംജിഎസ്..!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരുടെ ആരാധകനായിരുന്നു എന്ന് പ്രശ്‌സത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. ഇന്ത്യയെ വെട്ടിമുറിച്ചപ്പോള്‍ ഗാന്ധിജി ഒന്നും മിണ്ടിയില്ലെന്നും എംജിഎസ് പറഞ്ഞു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കാതെ എക്കാലവും തുടരണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. കോഴിക്കോട് ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംജിഎസ് നാരായണന്‍.

ഇന്ത്യയെ ബ്രിട്ടീഷുകാര്‍ വെട്ടിമുറിച്ചപ്പോള്‍ ഗാന്ധിജി പ്രതികരിച്ചില്ല. മിണ്ടാതെ നിരാഹാരം കിടക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും ഓടിക്കാനല്ല, മറിച്ച് ബ്രിട്ടീഷ് ഭരണം ലോകാവസാനം വരെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണെന്നും എംജിഎസ് ആരോപിച്ചു. ഈ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസിന്റെ ഭാഗമായി ഗാന്ധിജിയും.

GANDHI


ബ്രിട്ടീഷുകാര്‍ സംസ്‌കാരമുള്ളവരാണ് എന്ന് ഗാന്ധിജി പറഞ്ഞതിനര്‍ത്ഥം ഇന്ത്യക്കാര്‍ സംസ്‌കാരം ഇല്ലാത്തവരാണ് എന്നാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് സൈന്യത്തിലേക്ക് ഇന്ത്യക്കാരെ ആവശ്യമുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞാല്‍ എല്ലാം ശരിയാക്കാമെന്ന് അവര്‍ ഉറപ്പു തന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ ഗാന്ധിയും കോണ്‍ഗ്രസ്സും പ്രതികരിച്ചില്ലെന്നും എംജിഎസ് കുറ്റപ്പെടുത്തി.

MGS


മാര്‍ക്‌സിസത്തെ കൊന്നത് യഥാര്‍ത്ഥത്തില്‍ ലെനിന്‍ ആണെന്നും എജിഎസ് നാരായണന്‍ പറഞ്ഞു. പാര്‍ട്ടി വേണമെന്നും തൊഴിലാളികള്‍ക്ക് ഒറ്റയ്ക്ക് വിപ്ലവം നയിക്കാന്‍ കഴിയില്ല എന്നുമായിരുന്നു ലെനിന്റെ നിലപാട്. പ്രസ്ഥാനം മതി പാര്‍ട്ടി വേണ്ടെന്ന കാള്‍ മാര്‍ക്‌സിന്റെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഇത്. ദേശീയവാദം കഴിഞ്ഞെന്ന് കരുതിയത് മാര്‍ക്‌സിന് പറ്റിയ തെറ്റായിരുന്നെന്നും എംജിഎസ് കൂട്ടിച്ചേര്‍ത്തു.

English summary
Famous historian MGS Narayanan calls mahatma Gandi a British fan. He blames Gandhiji for being silent during the time of partition.
Please Wait while comments are loading...