കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിന്മക്കെതിരായ് നന്മേച്ഛുക്കളുടെ കൂട്ടായ്മ അനിവാര്യം: എംഐ അബ്ദുല്‍ അസീസ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ് ഇന്ന് എങ്ങും കേട്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ക്കു വേണ്ടി പോരാടാനും തിന്മക്കെതിരില്‍ നന്മേച്ഛുക്കളുടെ കൂട്ടായ്മയുണ്ടാവേണ്ടത് അനിവാര്യമാണെന്നും ടീന്‍ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുല്‍ അസീസ്. മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂളില്‍ ടീന്‍ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 teenindia

പ്രകൃതിക്കും പ്രപഞ്ചത്തിനും നന്മ പകരുന്ന ഒരു ലോകം പണിയാന്‍ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം കുട്ടികളെ ഉണര്‍ത്തി.
സത്യത്തിന്റെയും സഹനത്തിന്റെയും പാതയില്‍ അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറട്ടെ ഈ കൗമാരസമ്മേളനമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ടീന്‍ ഇന്ത്യ സംസ്ഥാന ക്യാപ്റ്റന്‍ ടി.എ. ജവാദ് എറണാകുളം ആഹ്വാനം ചെയ്തു.

മാധ്യമം-മീഡിയാവണ്‍ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, സിജി പ്രസിഡണ്ട് അബ്ദുസ്സലാം കളമശ്ശേരി, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ. കേരള പ്രസിഡണ്ട് അഫീദ അഹ്മദ്, തമന്ന സുല്‍ത്താന, മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ മുസ്തഫ മങ്കട, ടീന്‍ ഇന്ത്യ സംസ്ഥാന കോഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ മോങ്ങം, ജനറല്‍ കണ്‍വീനര്‍ മുസ്തഫാ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഖുര്‍ആനില്‍ നിന്ന് അഫ്നാന്‍ പട്ടാമ്പി അവതരിപ്പിച്ചു.


അന്‍സിഫ് അബ്ദുല്ല, ഇബ്തിസാം ഇംതിയാസ്, ഫാത്തിമ ഹനാന്‍, നദാ ഫാത്തിമ, നഹ്ന നൗഷി, ലീന്‍ മര്‍യം, യുസുഫ് സബാഹ്, ദാന റാസിഖ് തുടങ്ങിയ കൗമാരക്കാര്‍ നിയന്ത്രിച്ച സമ്മേളനം കാണികളില്‍ കൗതുകമുണര്‍ത്തി.

English summary
mi abdul asis on kashmir girl death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X